തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയുടെ സാക്ഷാത്കാരത്തിന് പുനരര്‍പ്പിക്കാനുള്ള സന്ദര്‍ഭമായി സ്വാതന്ത്രദിനാഘോഷത്തെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിന്‍െറ ഐക്യത്തെയും ജനങ്ങളുടെ ഒരുമയെയും തകര്‍ക്കാന്‍ വൈദേശികമായി സാമ്രാജ്യത്വ ശക്തികളും ആഭ്യന്തരമായി വര്‍ഗീയ ഭീകരവാദികളും ശ്രമിക്കുന്ന കാലഘട്ടമാണിത്. ഈ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലള്‍ത്തേണ്ട അവസരം കൂടിയാണിത്. കേരളവും ഇന്ത്യയൊന്നാകെയും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാമെന്നും എല്ലാവര്‍ക്കും സ്വാതന്ത്രദിനാശംസ നേരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.