ഒാൺലൈൻ മദ്യ വിൽപനക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ്

കോഴിക്കോട്: ഒാൺലൈൻ മദ്യവിൽപനയെ എതിർത്ത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ഒാൺലൈൻ മദ്യ വിൽപനയിലൂടെ 21 വയസിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് തടയുന്ന നിയമം ലംഘിക്കപ്പെടുമെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാൻ സഹായിക്കുന്നതല്ല ഓൺലൈൻ മദ്യ വിൽപനയെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മദ്യാസക്തി സമൂഹത്തെ കാർന്നു തിന്നുന്ന കാൻസർ....
ബീഹാറിലെ ഗോപാൽ ഗഞ്ചിൽ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
സമ്പൂർണ്ണ മദ്യ നിരോധം നടപ്പാക്കുന്ന ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ
വ്യാജമദ്യ ഭീഷണി മനുഷ്യന്റെ ജീവൻ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.
മദ്യാസക്തി തടയുവാൻ
മദ്യ വർജനമാണ് ഒരു സർക്കാർ നടപ്പ്പിൽ വരുത്തേണ്ട നയം എന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.
കേരളത്തിൽ ഓൺലൈൻ വഴി മദ്യം നൽകുമെന്ന വാർത്ത പരക്കുന്നുണ്ട്.
21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് , നിയമം തടയുന്നുണ്ട്.
ഇത്തരം നീക്കങ്ങൾ ഈ നിയമം ലംഘിക്കാൻ കാരണമാകും.
മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാൻ സഹായിക്കുന്നതല്ല ഓൺലൈൻ മദ്യ വിൽപ്പന.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.