ആലപ്പുഴ: കായംകുളത്ത് നേത്രാവതി എക്സ്പ്രസിൽ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ രാജാഗണപതി നഗർ സ്വദേശി എസ്.നിവാസാണു (24) മരിച്ചത്. എറണാകുളം മെഡിക്കൽ സെൻററിൽ ഉച്ചയോടെയായിരുന്നു മരണം.
കഴിഞ്ഞ ആഴ്ചയാണ് നേത്രാവതി എക്സ്പ്രസിലെ ശുചിമുറിയിൽ സ്വയം തീകൊളുത്തിയ നിലയിൽ നവാസിനെ കണ്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലുമെത്തിച്ച് ശേഷമാണ് മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് നേത്രാവതി എക്സ്പ്രസ് മണികൂറുകളോളം പിടിച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.