കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം പതിവായി ഒരുക്കുന്ന ശോഭായാത്രക്കൊപ്പം സി.പി.എമ്മിന്‍െറ ഘോഷയാത്രകളും ഒരേ റൂട്ടിലും നാട്ടിലും മുഖാമുഖമത്തെി ശ്വാസംപിടിപ്പിച്ചു. ജില്ലയില്‍ സമീപകാലത്തൊന്നും ഒരുക്കിയിട്ടില്ലാത്തത്ര പൊലീസ് സന്നാഹത്തോടെ 14 എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരുടെ മേല്‍നോട്ടത്തില്‍ സായുധസേനയെ വിന്യസിച്ച് വിയര്‍പ്പൊഴുക്കിയാണ് അനിഷ്ടസംഭവങ്ങളില്ലാതെ ശ്രീകൃഷ്ണജയന്തിദിനം കടന്നത്.
ബാലഗോകുലത്തിന്‍െറ ഘോഷയാത്രയില്‍ ഉണ്ണിക്കണ്ണന്മാരും കാളിയമര്‍ദകരുമൊക്കെ പതിവുകാഴ്ചകളായി അണിനിരന്നപ്പോള്‍ സി.പി.എം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഗാന്ധിജി മുതല്‍ പഴശ്ശിരാജയും എ.കെ.ജിയും മലാലയും ഉള്‍പ്പെടെയുള്ളവരുടെ ഛായാചിത്രങ്ങളും വിവിധ വേഷങ്ങളുമാണ് അണിനിരന്നത്. ശ്രീകൃഷ്ണജയന്തിയുമായി ബന്ധമുള്ളതോ ആരാധനാമൂര്‍ത്തികളോ ആയ ഒന്നും ഘോഷയാത്രയിലുണ്ടാവരുതെന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ബക്കളത്തെ ഘോഷയാത്രയില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്‍െറ രീതിയില്‍ ശ്രീകൃഷ്ണന്‍െറയും ബലരാമന്‍െറയും രൂപങ്ങളുടെ തിടമ്പുനൃത്തം അരങ്ങേറിയത് കൗതുകമായി.ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ പേരില്‍ വര്‍ഗീയധ്രുവീകരണം നടക്കുന്നുവെന്ന കാഴ്ചപ്പാടില്‍നിന്നാണ് സി.പി.എം ചട്ടമ്പിസ്വാമികളുടെ ജയന്തിയുടെ പേരില്‍ ഇന്നലെ ഘോഷയാത്രകള്‍ നടത്തിയത്. ഈമാസം 28വരെ നീളുന്ന ‘നമുക്ക് ജാതിയില്ല’ കാമ്പയിന്‍െറ ഭാഗമായിരുന്നു സി.പി.എം ഘോഷയാത്രകള്‍.കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നടത്തിയ 106 ഘോഷയാത്രകളും ബാലഗോകുലത്തിന്‍െറ 120 ശോഭായാത്രകളുമാണ് പൊലീസ് പ്രത്യേകം മുഖാമുഖമത്തെുമെന്ന നിലയില്‍ നിയന്ത്രിച്ചത്. ജില്ലയില്‍ സി.പി.എം പരിപാടികള്‍ 305 കേന്ദ്രങ്ങളിലും ബാലഗോകുലം ശോഭായാത്ര 10 നഗരങ്ങളിലും 300 ചെറുശോഭായാത്രകളുമാണ് സംഘടിപ്പിച്ചിരുന്നത്.
ഓരോ പൊലീസ് സര്‍ക്കിളിന് കീഴിലും ഒരു എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിന് കീഴില്‍ സായുധസേനയുടെ സഹായത്തോടെ ഇരുവിഭാഗത്തിനും റൂട്ട് വെവ്വേറെ നിശ്ചയിച്ചാണ് നിയന്ത്രിച്ചത്. സി.പി.എമ്മിന്‍െറ ഓരോ പ്രാദേശികഘടകങ്ങളും ഉച്ചയോടെതന്നെ സ്ത്രീകളെയും കുട്ടികളെയും അണിയിച്ചൊരുക്കി ഘോഷയാത്ര പുറപ്പെടുന്ന കേന്ദ്രങ്ങളിലത്തെിച്ചിരുന്നു. സംഘ്പരിവാറാകട്ടെ പതിവില്ലാതെ രാവിലെ മുതല്‍ ചില കവലകളില്‍ പായസവിതരണവും വ്യാപകമായി കുടുംബങ്ങളെ കേന്ദീകരിച്ച് കുട്ടികളെ അണിയിച്ചൊരുക്കുകയും ചെയ്തു. കീച്ചേരിയില്‍ ഘോഷയാത്രകളുടെ കൂടിക്കലരല്‍ ഒഴിവാക്കാന്‍ പൊലീസ് കഠിനാധ്വാനം ചെയ്യുകയായിരുന്നു. ചിലയിടത്ത് മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകള്‍ ഇരുവിഭാഗവും ലംഘിച്ചുവെന്നും പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. സി.പി.എമ്മിന്‍െറ ഘോഷയാത്രകളില്‍ വര്‍ഗീയതക്കെതിരായ സന്ദേശങ്ങള്‍ വിളംബരം ചെയ്യുന്നതും മാനവികയിലൂന്നതുമായ വേഷങ്ങളായിരുന്നു. പാര്‍ട്ടിയുടെ പതാകയോ ചിഹ്നമോ എവിടെയും ഉപയോഗിച്ചില്ല.
സി.പി.എം തിടമ്പിന് ആചാരമുഖം
ധര്‍മശാല (കണ്ണൂര്‍): സി.പി.എമ്മിന്‍െറ ‘നമ്മളൊന്ന്’ കാമ്പയിനിന്‍െറ ആരംഭദിനമായ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പങ്കെടുത്ത ബക്കളം ഘോഷയാത്രയിലെ തിടമ്പുനൃത്തത്തിന് ശ്രീകൃഷ്ണ മഹോത്സവാചാരത്തിന്‍െറ ഛായ. ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ടതൊന്നും ഘോഷയാത്രയില്‍ ഉണ്ടാവരുതെന്നും പാര്‍ട്ടി കുടുംബങ്ങള്‍ ബാലഗോകുലം ഘോഷയാത്രയുമായി സഹകരിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. പക്ഷേ, ബക്കളത്ത് നടന്ന ഘോഷയാത്രയില്‍ തൃച്ചംബരം ശ്രീകൃഷ്ണ മഹോത്സവത്തില്‍ അവതരിക്കാറുള്ള ശ്രീകൃഷ്ണന്‍െറയും ബലരാമന്‍െറയും തിടമ്പുരൂപങ്ങളാണ് ഘോഷയാത്രയെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.