താനൂരില്‍ വീണ്ടും ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്


താനൂര്‍: താനൂരില്‍ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. താനൂര്‍ ആല്‍ബസാര്‍ സ്വദേശിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ വീരാമന്നകത്ത് നവാസ് (23), കോര്‍മന്‍ കടപ്പുറം സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ ചോയിന്‍െറ പുരക്കല്‍ നിയാസ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവാസ് താനൂര്‍ സി.എച്ച്.സി.യിലും നിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
നിയാസ് ചൊവ്വാഴ്ച രാത്രിയിലും നവാസ് ബുധനാഴ്ച രാവിലെയുമാണ് ആക്രമിക്കപ്പെട്ടത്. പണ്ടാരക്കടപ്പുറത്ത് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് മടങ്ങുന്നതിനിടെയാണ് നിയാസിന് നേരെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെയാണ് നവാസ് ആക്രമിക്കപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.