സമസ്ത വാര്‍ഷിക സമ്മേളനത്തിന് ഇന്ന് കൊടിയേറ്റം

ആലപ്പുഴ: ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വാര്‍ഷിക സമ്മേളനത്തിന് ആലപ്പുഴയില്‍ ഇന്ന് കൊടിയേറും. ആഴ്ചകളായി നടന്നുവന്ന ഒരുക്കങ്ങള്‍ക്ക് വിരാമമിട്ട് ബുധനാഴ്ച നടന്ന വളന്‍റിയര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊതുസമ്മേളന വേദിയായ ആലപ്പുഴ ബീച്ചില്‍ തയാറാക്കിയ പ്രത്യേക നഗരിക്ക് മുന്നില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ചതുര്‍ദിന സമ്മേളനത്തിന് തുടക്കമാകും. ബഹ്റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ഫാളില്‍ അല്‍ദൂസരി വാര്‍ഷികം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. എം.പി. അബ്ദുസമദ് സമദാനി പ്രഭാഷണവും അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്ബോധന പ്രസംഗവും നടത്തും.

 മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഡോ. ആസാദ് മുഹമ്മദിന് സുവനീര്‍ നല്‍കി പ്രകാശനം നിര്‍വഹിക്കും. രാവിലെ 11.30ന് ബുക്ഫെയറിന്‍െറ ഉദ്ഘാടനം കലക്ടര്‍ എന്‍. പത്മകുമാര്‍ നിര്‍വഹിക്കും. പിന്നീട് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പഠന സെഷനുകളും ടേബ്ള്‍ ടോക്കുമുണ്ടാകും. 25,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. . ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ കൂടാതെ ആഫ്രിക്ക, യു.എ.ഇ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നും ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ എത്തുമെന്ന് ജനറല്‍ കണ്‍വീനറും സമസ്ത സെക്രട്ടറിയുമായ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, സ്വാഗതസംഘം ദക്ഷിണ മേഖലാ ചെയര്‍മാന്‍ മാന്നാര്‍ ഇസ്മയില്‍കുഞ്ഞ്  എന്നിവര്‍ പറഞ്ഞു.

14ന് കടപ്പുറത്ത് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ആനക്കര സി. കോയാക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായിരിക്കും.

പതാക മമ്പുറം വഴി  നഗരിയിലെത്തിച്ചു
സമസ്ത 90ാം വാര്‍ഷിക സമ്മേളനത്തിനുള്ള പതാക മമ്പുറം വഴി ആലപ്പുഴയിലെ നഗരിയിലത്തെിച്ചു. സലാലയില്‍ നിന്ന് ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടുവന്ന പതാക വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മഖാമില്‍ നിന്ന് മുത്തുക്കോയ തങ്ങള്‍ സ്വീകരിച്ചാണ് കഴിഞ്ഞ ദിവസം മമ്പുറത്തത്തെിച്ചത്. കോഴിക്കോട് ഖാദി മുഹമ്മദ് ജമലുലൈ്ളലി തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മമ്പുറം മഖാം സിയാറത്തിനു ശേഷം ഇവിടെ നിന്ന് പുറപ്പെട്ടു.മമ്പുറം ഖത്തീബ് വി.പി. അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കാളാവ് സെയ്തലവി മുസ്ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, അലി ഫൈസി പാവണ്ണ തുടങ്ങിയവരും പ്രവര്‍ത്തകരും സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.