ഒ.എന്‍.വിയുടെ വിയോഗം കവിതാലോകത്തിന് മാത്രമല്ല, സാഹിത്യമേഖലക്കാകെ നികത്താനാവാത്ത നഷ്ടമാണ്. ഒ.എന്‍.വി മുമ്പെഴുതിയ ‘ചോറൂണ്‍’ എന്ന പ്രസിദ്ധമായ കവിതയെക്കുറിച്ച് ആ കവിത എഴുതിയ കവിക്ക് മരണമില്ളെന്ന് ഒരിക്കല്‍ ഞാന്‍ കുറിച്ചിരുന്നു. ആ കവിത താന്‍ എത്രതവണ വായിച്ചിട്ടുണ്ട് എന്ന് പറയാന്‍ കഴിയില്ല. വായിക്കുംതോറും ഇഷ്ടം തോന്നുന്ന കവിതയാണിത്. ആ കാവ്യജീവിതത്തിലെ നാഴികക്കല്ലാണ് ഈ കവിത. ‘മുത്തിയും മുത്തശ്ശിയും’ ആണ് ഇഷ്ടപ്പെട്ട മറ്റൊരു കവിത. 84 വയസ്സ് വരെയുള്ള ജീവിതംകൊണ്ട് 840 വര്‍ഷം ജീവിച്ച ഒരാളെക്കാള്‍ കൂടുതല്‍ അദ്ദേഹം മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്നു. തന്നേക്കാള്‍ ആറ് വയസ്സ് ഇളയതാണ് അദ്ദേഹം. കോഴിക്കോട് റേഡിയോ നിലയത്തില്‍ ജോലി ചെയ്യുന്ന കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രസംഗിക്കാനും മറ്റും ഇദ്ദേഹം വരുമായിരുന്നു. ഈ പരിചയമാണ് പിന്നീട് സുഹൃദ്ബന്ധത്തിലത്തെിയത്. അന്ന് കത്തുകളിലൂടെയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇത് ഈ അടുത്തകാലം വരെ തുടര്‍ന്നു.
കഴിഞ്ഞവര്‍ഷം തുഞ്ചന്‍ ഉത്സവഭാഗമായി നടന്ന കവിസമ്മേളനത്തിലാണ് അവസാനമായി ഒത്തുചേര്‍ന്നത്. തന്‍െറ 80ാം പിറന്നാള്‍ ആഘോഷത്തിന് അദ്ദേഹം മനയിലത്തെിയിരുന്നു. ഒരുമിച്ചിരുന്ന് സദ്യയുണ്ടാണ് മടങ്ങിയത്. ഒ.എന്‍.വി ജ്ഞാനപീഠ പുരസ്കാരവും താന്‍ മൂര്‍ത്തീദേവി പുരസ്കാരവും ഒരു വേദിയില്‍ വെച്ചാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.