ന്യൂഡല്‍ഹി: ജെ.എന്‍.യു, രോഹിത് വെമുല വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ക്ക് ലോക്സഭയില്‍ ഏകസ്വരം. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം കക്ഷിരാഷ്ട്രീയ ഭേദമന്യേ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.ആര്‍.എസ്.എസ് രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ചരിത്രം ഓര്‍മിക്കണമെന്ന് എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.മറ്റുള്ളവരെ രാജ്യദ്രോഹികളെന്ന് വിളിക്കുന്ന സംഘ്പരിവാര്‍ നേതാക്കള്‍ സ്വാതന്ത്ര്യസമരകാലത്ത് ചെയ്തത് എന്താണെന്ന് രാജ്യത്തിനറിയാം. സ്വന്തം ശരീരം വെട്ടിമുറിക്കപ്പെട്ടാലും ഇന്ത്യയെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ളെന്നും രാജേഷ് പറഞ്ഞു. രാജേഷിന്‍െറ പ്രസംഗം ബി.ജെ.പി അംഗങ്ങള്‍ പലകുറി തടസ്സപ്പെടുത്തി.യൂനിവേഴ്സിറ്റികളില്‍ ഇപ്പോഴുള്ള അസ്വസ്ഥതകള്‍ക്ക് ഉത്തരവാദി സര്‍ക്കാറാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.രാജ്യത്തെ ദേശദ്രോഹികളും ദേശസ്നേഹികളും, പാക് അനുകൂലികളും പാക് വിരുദ്ധരുമെന്നനിലയില്‍ ഭിന്നിപ്പിച്ച് മുന്നേറാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയപ്പാടിലാണ്. കേന്ദ്ര സര്‍ക്കാറിന്‍െറ നടപടികളാണ് ഒരു വിഭാഗത്തിനുമേല്‍ ഭയം വിതക്കുന്നത്. വിദ്യാര്‍ഥികളുടെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.കനയ്യ കുമാറിനെ മാവോവാദിയാക്കി ചിത്രീകരിക്കുകയാണെന്നും എ.ഐ.എസ്.എഫിനുവേണ്ടി മത്സരിച്ച് ജയിച്ചയാളാണെന്നും സി.എന്‍. ജയദേവന്‍ ചൂണ്ടിക്കാട്ടി.കനയ്യ എനിക്ക് സ്വന്തം സഹോദരനാണ്. അവനെ രാജ്യദ്രോഹിയായി മുദ്രകുത്താന്‍ അനുവദിക്കില്ല. ബി.ജെ.പിയുടെ പ്രാദേശിക എം.പിയെ ജെ.എന്‍.യുവിലെ പരിപാടികളിലേക്ക് ക്ഷണിക്കാത്തതിന്‍െറ ഈഗോയുടെ പേരില്‍ ആ എം.പി മെനഞ്ഞ കഥയാണ് കനയ്യക്കും മറ്റുമെതിരായ രാജ്യദ്രോഹ ആക്ഷേപമെന്നും ജയദേവന്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.