കോട്ടയം: കേരള കോണ്‍ഗ്രസില്‍(എം) കടുത്ത ഭിന്നതയുണ്ടെന്നും തങ്ങൾ ഇടതുമുന്നണിയുമായി ചർച്ച നടത്തിയെന്നും ജോസഫ് വിഭാഗം നേതാവ് ഫ്രാൻസിസ് ജോർജ്. സീറ്റ് വിഭജനം സംബന്ധിച്ച തർക്കം കേരള കോൺഗ്രസിനെ പിളർപ്പിലേക്ക് നയിക്കുന്നുവെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് പാർട്ടിയിലെ തന്നെ മുതിർന്ന നേതാവ് തന്നെ ഇത് ശരി വെക്കുന്ന തരത്തിൽ പ്രസ്താവന നടത്തുന്നത്.
ഫ്രാൻസിസ് ജോർജ്, ആന്‍റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവരാണ് സി.പി.എം നേതൃത്വവുമായി ചർച്ച നടത്തിയതെന്നാണ് സൂചന. യു.ഡി.എഫ് വിട്ടുവന്നാൽ ഘടകകക്ഷിയാക്കാമെന്ന് സി.പി.എം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. അതേസമയം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന റബർ വിലയിടിവിനെതിരായ കേരള കോണ്‍ഗ്രസിന്‍റെ സമരത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനിന്നപ്പോഴാണ് പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. പിന്നീട് മാണിയുമായി പി.ജെ ജോസഫ് ചര്‍ച്ച നടത്തിയെങ്കിലും മഞ്ഞുരുകിയില്ല. എന്നാൽ ഈ വാർത്തകളെക്കുറിച്ച് പി.ജെ. ജോസഫ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.