സി ആപ്റ്റ് എം.ഡിയെ സസ്പെന്‍റ് ചെയ്തു

കൊച്ചി: പാഠപുസ്തകം, ലോട്ടറി അച്ചടി കരാറുകളില്‍ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് സി ആപ്റ്റ്  ( സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ് പ്രിന്‍റിംഗ് ആന്‍ഡ് ട്രെയിനിംഗ് ) എം.ഡി  സജിത്ത് വിജയരാഘവനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സജിത്ത് വിജയരാഘവന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. വിദ്യാഭ്യാസ വകുപ്പിനോട് നടപടി എടുക്കാന്‍ വിജിലന്‍സ് നിര്‍ദേശിച്ചിട്ടും നടപടി എടുക്കാത്ത സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിയാണ് ഉത്തരവിട്ടത്. മുസ്ലിം ലീഗിന്‍്റെ വകുപ്പിന്‍മേലുള്ള ഇടപെടലായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. 

1 മുതല്‍ 8 വരെ ക്ളാസ്സുകളിലെ പാഠപുസ്തകം അച്ചടിക്കാന്‍ സി ആപ്റ്റിനെയാണ് വിദ്യാഭ്യാസ വകുപ്പ് ഏല്‍പിച്ചത്. 43 ലക്ഷം ആയിരുന്നു കരാര്‍ തുക. മണിപ്പാലിലെ സ്വകാര്യ സ്ഥാപനത്തിനാണ് ടെണ്ടര്‍ നല്‍കിയത് . ടെണ്ടര്‍ സുതാര്യമല്ളെന്നും ഇത്രയും പുസ്തകം അച്ചടിക്കാന്‍ സംവിധാനം ഇല്ളെന്നും വിജിലന്‍സ് കണ്ടത്തെി. 

ലോട്ടറി ടിക്കറ്റ് അച്ചടിക്കും  കൂടുതല്‍ തുകക്ക് കരാര്‍ ഉറപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് സജിത്ത് വിജയരാഘവന്‍ ഒന്നാം പ്രതിയും ട്രെയിനിംഗ് ഓഫീസര്‍ ജയഗോപാല്‍, ടെക്നിക്കല്‍ അംഗം ദിനേശന്‍ രണ്ടും മൂന്നും പ്രതികളുമായി കേസെടുത്തു. 

മന്ത്രിസഭാ തീരുമാനം എം ഡി നടപ്പാക്കുക മാത്രമേ ചെയ്തുള്ളുവെന്നും അതിന്‍്റെ പേരില്‍ സസ്പെന്‍ഷന്‍ വേണ്ടെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്‍റെ നിലപാട്. എന്നാല്‍, വിജിലന്‍സ് റിപ്പോര്‍ട്ടിന്‍്റെ വെളിച്ചത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സസ്പെൻഷന് ഉത്തരവിടുകയായിരുന്നു.

വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് വിജിലൻസ് അന്വേഷണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ അന്വേഷണത്തിൽ ഉദ്യോഗസ്ഥനെതിരെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് വിജിലൻസ് ശിപാർശ ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ അറിവോട് കൂടിയാണ് സസ്പെൻഷനെന്ന് ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.