തൃശൂര്‍: സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കിട്ടിയ കത്തിലാണ് സംഘ്പരിവാര്‍ സംഘടനകളെ കടന്നാക്രമിക്കുന്നതിന്‍െറ പേരില്‍ പ്രതാപനെ ശാരീരികമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
‘ആര്‍.എസ്.എസ്-സംഘ്പരിവാര്‍ സംഘടനകള്‍, കൊടുങ്ങല്ലൂര്‍ മേഖല’ എന്ന പേരിലാണ് തപാലില്‍ കത്തത്തെിയത്. തിങ്കളാഴ്ച ഉച്ചക്ക് തളിക്കുളത്ത് വീട്ടില്‍ എത്തിയപ്പോഴാണ് കത്ത് കണ്ടത്. കെ.പി.സി.സി പ്രസിഡന്‍റിനെയും ആഭ്യന്തര മന്ത്രിയെയും പ്രതാപന്‍ വിവരമറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി എ. ഹേമചന്ദ്രനെയും വിവരം ധരിപ്പിച്ചു. തൃശൂര്‍ റൂറല്‍ എസ്.പി കെ. കാര്‍ത്തിക് തളിക്കുളത്തെ പ്രതാപന്‍െറ വീട്ടിലത്തെി മൊഴിയെടുത്തു. തപാല്‍ മുദ്രപ്രകാരം കൊടുങ്ങല്ലൂരില്‍നിന്നാണ് കത്തയച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.
‘കുറച്ചുകാലമായി സംഘ്പരിവാറിനെതിരെ പ്രസംഗിക്കുന്ന താങ്കള്‍ ഇപ്പോള്‍ സംഘ് പ്രസ്ഥാനങ്ങളെ ക്ഷേത്രങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് പറയുന്നതായി അറിഞ്ഞു’ എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അതീവ ഗൗരവത്തോടെയാണ് ഞങ്ങള്‍ ഇക്കാര്യം കാണുന്നത്. ആര്‍.എസ്.എസ്, സംഘ് ശക്തികളെ എതിര്‍ത്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് തനിക്ക് മനസ്സിലായിട്ടുണ്ടാവും. വാക്കിലല്ല പ്രവൃത്തിയിലാണ് മറുപടിയുണ്ടാവുക. അനുഭവിച്ചായിരിക്കും അറിയുക. കൊടുങ്ങല്ലൂരിലെ തീരമേഖലയില്‍ അത് അനുഭവിച്ച നിരവധി പേരുണ്ടെന്ന് അറിയാമല്ളോ. ഈ കത്തില്‍ അത് വിശദീകരിക്കേണ്ടതില്ളെന്ന് കരുതുന്നു’ - കത്തില്‍ പറയുന്നു.
വെള്ളാപ്പള്ളി നടേശന്‍െറ പ്രസംഗത്തിന് വര്‍ഗീയ വ്യാഖ്യാനം നല്‍കി വി.എം. സുധീരനും പ്രതാപനും അദ്ദേഹത്തെ കോടതി കയറ്റിയെന്നും ബാറുകാരും ബിയര്‍-വൈന്‍ പാര്‍ലറുകാരും ഉള്‍പ്പെടെ ബി.ജെ.പിയെ സഹായിക്കുന്ന എല്ലാവരെയും ഇവര്‍ പീഡിപ്പിക്കുന്നതായും കത്തിലുണ്ട്.
‘ക്ഷമക്ക് അതിരുണ്ട്. ക്ഷേത്രങ്ങളില്‍നിന്ന് ഞങ്ങളെ ഇറക്കി വിടാനുള്ള ശ്രമം അപകടകരമാണ്. അത് നടക്കില്ല. ശ്രമിച്ചാല്‍ തക്ക ഫലം കിട്ടും. പറഞ്ഞത് പാലിച്ചില്ളെങ്കില്‍ ശാരീരികമായി നേരിടേണ്ടി വരും. ഇതൊരു മുന്നറിയിപ്പാണ്. തിരിച്ചറിഞ്ഞില്ളെങ്കില്‍ പിന്നില്‍ വരുന്നുണ്ട് അനുഭവം. തിരുത്തിയില്ളെങ്കില്‍ തിരുത്തിക്കും. പൊലീസിന് കത്ത് കൈമാറിയാല്‍ അവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല. അത് അതിനെക്കാള്‍ വലിയ ഭവിഷ്യത്താവുമെന്നും കരുതിയിരിക്കുക എന്നും ഭീഷണിയുണ്ട്.ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ പ്രതാപന് സംരക്ഷണം നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്‍റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന് നിര്‍ദേശം നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.