കൊല്ലം: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ ആദിവാസി വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി അന്വേഷിക്കുമെന്ന് ആര്‍.ഡി.ഒ എം. വിശ്വനാഥന്‍. ശനിയാഴ്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഏഴുമണിക്കൂറോളം കിടത്തിയ സംഭവം വിവാദമായിരുന്നു.
ഉള്ളാടന്‍ ആദിവാസി സമൂഹത്തില്‍പെട്ട ചേര്‍ത്തല പാണാവള്ളി കൊല്ലപറമ്പില്‍ ഷാനി കെ. ഷാജിയുടെ (19) മൃതദേഹമാണ് ശനിയാഴ്ച രാവിലെ 10 മുതല്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചെന്ന ആക്ഷേപമുയര്‍ന്നത്.ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി ആര്‍.ഡി.ഒ ചര്‍ച്ച നടത്തിയശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പെണ്‍കുട്ടിയുടെ പിതാവ് സോയില്‍ സര്‍വേ ഓഫിസിലെ ഡ്രൈവര്‍ കെ.വി. ഷാജിയോട് മോര്‍ച്ചറി ഉദ്യോഗസ്ഥന്‍ 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതില്‍ താമസമുണ്ടായത് പരിശോധിക്കുമെന്നും ആര്‍.ഡി.ഒ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം മുളങ്കാടകം ശ്മശാനത്തില്‍ സംസ്കരിച്ചു. മരണത്തെക്കുറിച്ച് വെസ്റ്റ് സി.ഐ ആര്‍. സുരേഷിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.