ഉപരാഷ്ട്രപതി കേരളത്തിലെത്തി

കൊച്ചി: ത്രിദിന കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം.ഹാമിദ് അന്‍സാരിക്ക് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ സ്‌നേഹോഷ്മള സ്വീകരണം. ഉച്ചക്ക് 2.10നാണ് ഉപരാഷ്ട്രപതിയും സംഘവും കൊച്ചിയിലെത്തിയത്.  പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചി ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലിറങ്ങിയ അദ്ദേഹം ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് തിരിച്ചു.

കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം റോഡുമാര്‍ഗം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സില്‍ എത്തും. ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തശേഷം നാല് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. 5.45ന് വൈറ്റില ടോക് എച്ച് ഇൻറര്‍നാഷനല്‍ സെൻറിനറി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 7.10ന് കൊച്ചി നേവല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന അദ്ദേഹം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക് തിരിക്കും. ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഇൻറഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 11.35ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്രയാകും. വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ബുധനാഴ്ച 4.20ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ന്യൂഡല്‍ഹിക്ക് മടങ്ങും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.