ആദിവാസി ക്ഷേമപദ്ധതികളുമായി പൊലീസുണ്ടിവിടെ

പാലക്കാട്: വര്‍ഷങ്ങളായി ഇല്ലായ്മയുടെ കഥകള്‍ മാത്രം പറയുന്ന അട്ടപ്പാടിയിലെ ഊരുകളില്‍ കുടിവെള്ള-വിദ്യാഭ്യാസ-കായിക മേഖലകളില്‍ സാധ്യമായ സ്വന്തം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനാണ് പൊലീസ് തീരുമാനം. അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളില്‍ മാവോവാദികള്‍ ഊരുകൂട്ടം വിളിച്ച് ജനകീയസമിതി രൂപവത്കരിക്കുന്നത് കൂടി കണക്കിലെടുത്താണ് ആദിവാസികളുടെ വിശ്വാസമാര്‍ജിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊലീസ് നവീന ആശയം നടപ്പാക്കുന്നത്. വിദ്യാഭ്യാസമേഖലയിലാണ് തുടക്കംകുറിച്ചത്. ഗോത്രവര്‍ഗ മേഖലയായ പുതൂര്‍ സ്കൂളിലെ 54 കുട്ടികള്‍ക്ക് ഗണിതശാസ്ത്ര പഠനത്തിനുള്ള ഇന്‍സ്ട്രുമെന്‍റ് ബോക്സ് കഴിഞ്ഞദിവസം നല്‍കി. കായികമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് 15 ഊരുകളില്‍ സ്പോര്‍ട്സ് ക്ളബ് രൂപവത്കരിച്ചു.  

ആറംഗ മാവോവാദി സംഘമത്തെി ജനുവരി മൂന്നിന് ജനകീയ സമിതി രൂപവത്കരിച്ച പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ദൊഡ്ഡിഗട്ടി ആദിവാസി ഊരിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. വേനലായാല്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഈ ഊരിലെ ജലപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതാണ് ഈ പദ്ധതി. 110 കുടുംബങ്ങളുള്ള ഇവിടെ കുടിവെള്ള പദ്ധതിയെന്ന പേരില്‍ ചിലതുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. പമ്പിങ്ങിലെ പ്രശ്നം പരിഹരിക്കാത്തതാണ് കാരണം. തൊട്ടടുത്ത വല്ലവട്ടി ഊരിലെ കുടിവെള്ള പ്രശ്നപരിഹാരവും പൊലീസിന്‍െറ പരിഗണനയിലാണ്.

എസ്റ്റിമേറ്റ് തയാറാക്കിക്കഴിഞ്ഞാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വഴിതെളിയുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷ. പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുക, പമ്പിങ് കാര്യക്ഷമമാക്കുക തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഗളി ഡിവൈ.എസ്.പി പി. വാഹിദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ശ്രമിച്ചാല്‍ പരമാവധി വിജയകരമായി നടപ്പാക്കാന്‍ കഴിയുമെന്നുറപ്പുള്ളതും ആദിവാസികള്‍ക്ക് ജീവല്‍ പ്രധാനമായതുമായ ചെറിയ കാര്യങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT