റൊണാൾഡിന്യോ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ

കോഴിക്കോട്: നഗരത്തിലെത്തിയ ബ്രസീൽ ഫുട്ബാൾ താരം റൊണാൾഡിന്യോ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. നടക്കാവ് ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂളിന് മുന്നിലെ ട്രാഫിക് സിഗ്നൽ റൊണാൾഡിന്യോ കയറിയ കാറിനും മുന്നിലുള്ള പൊലീസ് ജീപ്പിനും ഇടയിലേക്ക് വീഴുകയായിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് ട്രാഫിക് സിഗ്നൽ മറിഞ്ഞുവീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഏറെക്കാലത്തിനുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി ഫുട്ബാൾ ടൂർണമെൻറിൻെറ ട്രോഫി കൈമാറ്റത്തിനായി ഇന്നലെയാണ് റൊണാൾഡിന്യോ കോഴിക്കോട്ട് എത്തിയത്. വൈകീട്ട് നടന്ന പരിപാടിയിൽ നാഗ്ജി കുടുംബത്തിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂർണമെൻറിൻെറ സംഘാടകരായ കെ.ഡി.എഫ്.എ, മൊണ്ട്യാൽ ഭാരവാഹികൾക്കാണ് റൊണാൾഡിന്യോ കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.