നെറ്റ് വര്‍ക്ക് അഞ്ചര മണിക്കൂര്‍ നിശ്ചലമായി; മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ വലഞ്ഞു

കൊച്ചി: മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ ഐഡിയ നെറ്റ്വര്‍ക്ക് അഞ്ചര മണിക്കൂര്‍ നിശ്ചലമായത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചു. മാസ്റ്റര്‍ സ്വിച്ചിങ് സെന്‍ററിലെ തകരാര്‍ പരിഹരിച്ച് വൈകുന്നേരം അഞ്ചരയോടെയാണ് നെറ്റ്വര്‍ക്ക് പുന$സ്ഥാപിച്ചത്.

രാവിലെ നെറ്റ്വര്‍ക്ക് നിശ്ചലമായതിനെ തുടര്‍ന്ന് മൊബൈല്‍ ഉപയോക്താക്കളുടെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഉച്ചയോടെ പൂര്‍വസ്ഥിതിയിലാകുമെന്നായിരുന്നു കമ്പനി അധികൃതരുടെ വാഗ്ദാനം. എന്നാല്‍, ഉച്ചക്കുശേഷവും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഐഡിയ കൂടാതെ മറ്റൊരു പ്രമുഖ മൊബൈല്‍ സര്‍വിസ് ദാതാക്കളായ എയര്‍ടെല്ലിന്‍െറ നെറ്റ്വര്‍ക്കും പലയിടത്തും തകരാറിലായി. ഫോണ്‍കാളുകളും ഇന്‍റര്‍നെറ്റും കണക്ട് ചെയ്യാനാകാത്തത് ആയിരക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി. രാവിലെ മുതല്‍ നെറ്റ്വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഉപയോക്താക്കള്‍ കാരണം അന്വേഷിച്ച് കമ്പനിയുടെ സെന്‍ററുകളിലേക്ക് ഒഴുകിയത്തെുകയായിരുന്നു. ഐഡിയ സെല്ലുലാര്‍, ഭാരതി എയര്‍ടെല്‍ സേവന  ദാതാക്കളുടെ  ഒരു കോടിയില്‍പരം ഉപയോക്താക്കളുടെ മൊബൈല്‍ ഫോണുകളാണ് മണിക്കൂറോളം നിശ്ചലമായത്. ശനിയാഴ്ച രാവിലെ 10 മുതല്‍ സര്‍വിസുകള്‍ തടസ്സപ്പെട്ടിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് തകരാര്‍ പൂര്‍ണമായി പരിഹരിച്ചത്.

യൂബര്‍, ഒലെ ടാക്സി സര്‍വിസുകളെയും ഫോണ്‍ തകരാര്‍ പ്രതികൂലമായി ബാധിച്ചു. പ്രകോപിതരായ മൊബൈല്‍ ഉപയോക്താക്കള്‍ സര്‍വിസ് അവസാനിപ്പിക്കാനും തയാറായി. സാങ്കേതിക തകരാര്‍ മൂലം ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഐഡിയ സേവന ദാതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. കമ്പനിയുടെ കാക്കനാട്ടെ മാസ്റ്റര്‍ സ്വിച്ചിങ് സെന്‍ററിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് നെറ്റ്വര്‍ക്ക് നിശ്ചലമായതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.18 വര്‍ഷത്തെ സേവനത്തിനിടെ നെറ്റ് വര്‍ക്ക് മണിക്കൂറോളം നിശ്ചലമായത് ആദ്യസംഭവമാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ഐഡിയ ഉപയോക്താക്കള്‍ക്ക് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 100 മിനിറ്റ് സൗജന്യ സേവനം നല്‍കുമെന്ന് സേവനദാതാക്കള്‍ അറിയിച്ചു. 48 മണിക്കൂറായിരിക്കും സൗജന്യ സേവനം.

കേരളത്തിലെയും ലക്ഷദ്വീപിലെയും ഉപയോക്താക്കളാണ് നെറ്റ്വര്‍ക്ക് നിശ്ചലമായതിനെ തുടര്‍ന്ന് വലഞ്ഞത്. ഫോണ്‍ വിളിക്കാനോ കാള്‍ സ്വീകരിക്കാനോ കഴിയാതെ വന്നതോടെയാണ് ഉപയോക്താക്കളുടെ പ്രതിഷേധം രൂക്ഷമായത്. സെറ്റിന്‍െറ തകരാറാണെന്ന് കരുതി പുതിയ ഫോണ്‍ വാങ്ങി പണം നഷ്ടപ്പെട്ടവരും പ്രതിഷേധവുമായി എത്തിയിരുന്നു. രാവിലെ മുതല്‍ നെറ്റ്വര്‍ക്ക് പ്രശ്നമുണ്ടായിരുന്നു എന്നാണ് ഉപയോക്താക്കളുടെ ആക്ഷേപം. നെറ്റ്വര്‍ക്ക് നഷ്ടപ്പെട്ട വിവരം കമ്പനി അധികൃതര്‍ അറിഞ്ഞുപോലുമില്ളെന്നാണ് ചിലരുടെ പരാതി. നെറ്റ്വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഐഡിയ കാക്കനാട് ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനവും വൈറ്റിലയിലെ ഓഫിസിന് പുറത്ത് ഉപരോധവും നടത്തി. വൈറ്റിലയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസും രംഗത്തത്തെി. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു വൈറ്റിലയിലെ പ്രതിഷേധം. സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കി കേസെടുത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. അപ്രതീക്ഷിതമായി നെറ്റ് വര്‍ക്ക് ജാമായത് സോഷ്യല്‍മീഡിയകളിലും വന്‍ പ്രതിഷേധത്തിനിടയാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.