ഐസ്ക്രീം പാർലർ കേസ്: വി.എസിന്‍റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍ വാണിഭ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന  മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ ഹരജി സുപ്രീംകോടതി തള്ളി. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കേസില്‍  വി.എസിന്‍െറ വാദം  ഇടതു സര്‍ക്കാറും സുപ്രീംകോടതിയില്‍ തള്ളിപ്പറഞ്ഞു. വി.എസിന്‍െറ ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ നിലപാട്  തന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍  സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ആവര്‍ത്തിച്ചത്. കേസ് സി.ബി.ഐക്ക് വിടേണ്ട യാതാരു സാഹചര്യവുമില്ളെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശന്‍  കോടതിയെ അറിയിച്ചു.
 സര്‍ക്കാര്‍ വാദം അംഗീകരിച്ച് വി.എസിന്‍െറ ഹരജി തള്ളിയ സുപ്രീംകോടതി വി.എസിനെ വിമര്‍ശിക്കുകയും ചെയ്തു.   രാഷ്ട്രീയവൈരം തീര്‍ക്കാന്‍ കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്ന് വി.എസിനോട് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് കര്‍ശന സ്വരത്തില്‍ പറഞ്ഞു. അതേസമയം, തന്‍െറ ഹരജിക്ക് പിണറായി സര്‍ക്കാറിന്‍െറ പിന്തുണയില്ളെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എം.കെ. ദാമോദരനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ച് വി.എസിന്‍െറ അഭിഭാഷകന്‍ തിരിച്ചടിച്ചു.
 ഐസ്ക്രീം കേസ് അട്ടിമറിച്ചതിന് പ്രതിക്കൂട്ടിലായ  വ്യക്തിയാണ് ഇപ്പോള്‍  മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്നായിരുന്നു വി.എസിന്‍െറ അഭിഭാഷകന്‍ ആര്‍. സതീഷിന്‍െറ പരാമര്‍ശം.   
 വി.എസിന്‍െറ ഹരജിയുടെ ശരി തെറ്റുകളിലേക്ക് സുപ്രീംകോടതി കടന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിന്‍െറ അന്വേഷണത്തില്‍  അതൃപ്തിയുണ്ടെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ആദ്യം വിചാരണ കോടതിയെയും പിന്നീട് അതുമായി ബന്ധപ്പെട്ട ഉയര്‍ന്ന കോടതിയെയും സമീപിക്കണം.
അല്ലാതെ നേരിട്ട് സുപ്രീംകോടതിയിലേക്ക് വരേണ്ടതില്ളെന്നും വി.എസിന്‍െറ അഭിഭാഷകനെ സുപ്രീംകോടതി ഉണര്‍ത്തി. ഹരജിക്കാരനായ വി.എസും ആരോപണവിധേയനായ  കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നും  രാഷ്ട്രീയ വിരോധമാണോ ഹരജിക്ക് പിന്നിലെന്നും  കോടതി ചോദിച്ചു.  ഐസ്ക്രീം കേസ്് അട്ടിമറിക്കപ്പെട്ടുവെന്ന് കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു വി.എസിന്‍െറ ഹരജിയിലെ വാദം.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.