വേള്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് തമിഴ്നാട് പച്ചക്കറി; മന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍ കണ്ടത്തെിയത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം: വിഷരഹിത പച്ചക്കറി വിപണനകേന്ദ്രമായ ആനയറ പച്ചക്കറി സംഭരണ-വിതരണ കേന്ദ്രത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി വില്‍പന നടത്തുന്നെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ മിന്നല്‍ പരിശോധന നടത്തി.
ക്രമക്കേട് ബോധ്യമായതിനെ തുടര്‍ന്ന് റീജനല്‍ മാനേജരുടെ ചുമതലയുള്ള സി. മധുസൂദനനെ സസ്പെന്‍ഡ് ചെയ്യുകയും ഹോര്‍ട്ടി കോര്‍പ് എം.ഡി ആര്‍. സുരേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ഹോര്‍ട്ടി കോര്‍പ് എം.ഡിയുടെ താല്‍ക്കാലിക ചുമതല കൃഷി വകുപ്പ് സെക്രട്ടറി ഡോ. രാജു നാരായണസ്വാമിക്ക് നല്‍കി.
മന്ത്രി വ്യാഴാഴ്ച രാവിലെയാണ് മിന്നല്‍ പരിശോധന നടത്തിയത്. കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്ന വിഷമുക്തമായ പച്ചക്കറി വിറ്റഴിക്കുന്നതിനാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ആരംഭിച്ചത്. എന്നാല്‍ ഇടനിലക്കാര്‍ വഴി തമിഴ്നാടന്‍ പച്ചക്കറികളാണ് ഇവിടെ വിറ്റഴിക്കുന്നത്. കര്‍ഷകര്‍ എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കുന്നില്ളെന്നും ആരോപണമുയര്‍ന്നിരുന്നു.
കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന്‍െറ രേഖകളൊന്നും ഇവിടെ കാണാന്‍ സാധിച്ചില്ല. ജൈവപച്ചക്കറികള്‍ എന്ന ലേബലിലാണ് ചാലയില്‍നിന്നും മറ്റും കുറഞ്ഞ വിലക്ക് എത്തിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്നതെന്നും കണ്ടത്തെി. ഹോര്‍ട്ടി കോര്‍പ്പിന് പച്ചക്കറി സപൈ്ള ചെയ്ത വകയില്‍ 2.38 കോടി രൂപ നല്‍കാനുണ്ടെന്നും ഉടനെ പണം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തമിഴ്നാട്ടില്‍നിന്നുള്ള കാമരാജ് വെജിറ്റബ്ള്‍ ട്രേഡേഴ്സ് എന്ന കമ്പനി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിക്കുന്ന കര്‍ഷകരുടെ പച്ചക്കറി ഉല്‍പന്നങ്ങള്‍ ഹോര്‍ട്ടി കോര്‍പ് മനപൂര്‍വം വാങ്ങുന്നില്ളെന്നും പച്ചക്കറിക്ക് വില താഴ്ത്തി നല്‍കാന്‍ നിര്‍ബന്ധിക്കുന്നെന്നും വാങ്ങിയ പച്ചക്കറിയുടെ വില നല്‍കുന്നില്ളെന്നും കാണിച്ച് മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
ആനയറ കാര്‍ഷിക മൊത്ത വ്യാപാര വിപണിയുടെ പ്രവര്‍ത്തനം കൃഷി ഡയറക്ടറേറ്റിലെ സ്പെഷല്‍ വിജിലന്‍സ് സെല്‍ അന്വേഷിക്കാനും മന്ത്രി ഉത്തരവിട്ടു.
ഇടനിലക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.