മമ്മൂട്ടി കൈരളി ടി.വി ചെയര്‍മാന്‍

തിരുവനന്തപുരം: കൈരളി ടി.വി ചെയര്‍മാനായി മമ്മൂട്ടിയെയും എം.ഡിയായി ജോണ്‍ ബ്രിട്ടാസിനെയും തെരഞ്ഞെടുത്തു. ദൃശ്യമാധ്യമ രംഗത്ത് തീക്ഷ്ണമായ മത്സരം നേരിടുമ്പോഴും ശ്രദ്ധേയ സംഭാവനകള്‍ നല്‍കാന്‍ കൈരളി കുടുംബത്തിലെ ചാനലുകള്‍ക്ക് കഴിഞ്ഞെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തുണ്ടായ പുതിയ സാമൂഹിക-രാഷ്ട്രീയ മാറ്റത്തിന്‍െറ ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ പീപ്ള്‍ ചാനലിന് കഴിഞ്ഞ കാര്യം അദ്ദേഹം അനുസ്മരിച്ചു. പി.എ. സിദ്ധാര്‍ഥമേനോന്‍, സി.കെ. കരുണാകരന്‍, എം.എം. മോനായി, വി.കെ. മുഹമ്മദ് അഷറഫ്, ടി.ആര്‍. അജയന്‍, എ. വിജയരാഘവന്‍, എ.കെ. മൂസാ മാസ്റ്റര്‍ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി യോഗം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.