കുടുംബങ്ങള്‍ ഐ.എസില്‍; കേന്ദ്രവും ഇരുട്ടില്‍ തന്നെ

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് കുടുംബങ്ങള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രത്തിനും വിവരമില്ല. കാണാതായവരുടെ കുടുംബങ്ങളുടെ പരാതിയെ തുടര്‍ന്ന് കേരളത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയശേഷമാണ് കേന്ദ്രം ഇക്കാര്യം അറിയുന്നത്. ഇതത്തേുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍നിന്ന് വിശദവിവരം തേടിയിട്ടുണ്ട്.

കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സ്വന്തം നിലക്ക് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ഐ.എസ് സാന്നിധ്യം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നേരത്തേ കേന്ദ്രം കേരളം ഉള്‍പ്പെടെയുള്ള നാലു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഈ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളെ ഡല്‍ഹിയില്‍ വിളിച്ച് യോഗവും ചേര്‍ന്നു. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊതുവായ ജാഗ്രതാ നടപടികള്‍ മാത്രമായിരുന്നു അതൊക്കെ.

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ചില മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഐ.എസ് ബന്ധത്തെക്കുറിച്ചുള്ള സൂചനകളും കേന്ദ്രം കേരളത്തിന് നല്‍കിയിരുന്നു.  എന്നാല്‍, കുടുംബത്തോടെ കേരളത്തില്‍നിന്ന് ആളുകള്‍ ഐ.എസ് ക്യാമ്പിലേക്ക് പോകുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.