പാലക്കാട്: നഗരത്തില്‍ യാക്കരയിലെ സഹോദരന്മാര്‍ക്കും ഭാര്യമാര്‍ക്കും പിന്നാലെ ഒരാളെകൂടി കാണാനില്ളെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. കഞ്ചിക്കോട് താമസിക്കുന്ന ഷിബിയെ (31) കാണാനില്ളെന്ന പരാതിയുമായി പിതാവ് അബ്ദുല്‍ റസാഖാണ് പൊലീസിനെ സമീപിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അബ്ദുല്‍ റസാഖ് ജോലി ആവശ്യത്തിനായി 40 വര്‍ഷംമുമ്പ് കഞ്ചിക്കോട്ടത്തെിയതാണ്. പിന്നീട് അവിടെ സ്ഥിരതാമസമാക്കി. ജൂണ്‍ രണ്ട് മുതല്‍ മകനെ കാണാനില്ളെന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
മതവിദ്യാഭ്യാസത്തിന് ഷിബി ആദ്യം ബംഗളൂരുവിലേക്കും അവിടെ നിന്ന് സന്ദര്‍ശക വിസയില്‍ ഒമാനിലേക്കും പോയെന്നാണ് വീട്ടുകാരുടെ അറിവ്. ചെറിയ പെരുന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ച് ഷിബിയുടെ മൊബൈല്‍ഫോണ്‍ സന്ദേശം വന്നിരുന്നു. എന്നാല്‍, സന്ദേശം വന്ന നമ്പറിന്‍െറ കോഡ് അഫ്ഗാനിസ്താനിലുള്ളതാണെന്ന സംശയം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
പാലക്കാട് യാക്കരയില്‍നിന്ന് കാണാതായ ഈസ, യഹിയ എന്നിവരുമായി ഷിബിക്ക് പരിചയമുണ്ടെന്നും ഇതില്‍ ഈസക്കൊപ്പമാണ് ഇയാള്‍ കോളജ് പഠനം നടത്തിയതെന്നും പൊലീസ് അറിയിച്ചു. കഞ്ചിക്കോട് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലി ചെയ്തിരുന്ന ഷിബി ഒരുവര്‍ഷം മുമ്പാണ് മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ തുടങ്ങിയതെന്നും ബന്ധുക്കള്‍ അറിയിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഷിബിയെ കൂടി കാണാനില്ളെന്ന പരാതി ലഭിച്ചതോടെ പാലക്കാട്ടുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുടെ എണ്ണം അഞ്ചായി. കാസര്‍കോട്ടുനിന്നുള്ള 17 പേര്‍ കൂടി ആയതോടെ സംസ്ഥാനത്തു നിന്ന് കാണാതായവരുടെ എണ്ണം 22 ആയി.
ദിനംപ്രതി ദുരൂഹതയേറുന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ പാലക്കാട്ട് എത്തുമെന്നാണ് സൂചന. എന്‍.ഐ.എക്ക് കേസ് കൈമാറുന്നതിന്‍െറ ആദ്യഘട്ടമായി പാലക്കാട്ടുനിന്ന് കാണാതായ ഒരാള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കുമെന്നും വിവരമുണ്ട്. കേസിന്‍െറ സ്വഭാവം മാനിച്ച് അന്വേഷണത്തില്‍ കനത്ത ജാഗ്രതയാണ് പൊലീസ് കാണിക്കുന്നത്. പരാതിക്കാരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മടി കാണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.