കാട്ടിക്കുളം(വയനാട്): കോളനിക്ക് സമീപം കാടിനോട് ചേര്‍ന്ന ഷെഡില്‍ ചികിത്സയോ, പരിചരണങ്ങളോ ലഭിക്കാതെ ആദിവാസി വൃദ്ധന്‍െറ ദുരിതജീവിതം. തൃശ്ശിലേരി വില്ളേജിലെ ചേലൂര്‍ മണ്ണുണ്ടി കാട്ടുനായ്ക്ക കോളനിയിലെ കെഞ്ചന്‍ (75) ആണ് ദുരിത ജീവിതം പേറി വനത്തിനോട് ചേര്‍ന്നുള്ള ഒരു കൂരയില്‍ കിടപ്പിലായത്.
മാസങ്ങളായി അധികൃതരുടെ കാരുണ്യം തേടുകയാണ് ഈ വൃദ്ധന്‍. ഈ പ്രദേശങ്ങളില്‍ ഏതുസമയത്തും കാട്ടാനശല്യം രൂക്ഷമായ അവസ്ഥയാണ്. ഇയാള്‍ കിടക്കുന്ന കൂരയുടെ ഒരു ഭാഗം പ്ളാസ്റ്റിക് ചാക്കുകൊണ്ട് മറച്ചിരിക്കയാണ്.
ശക്തമായി പെയ്യുന്ന മഴയില്‍ തണുത്തു വിറച്ച് പഴകിദ്രവിച്ച കമ്പിളിപുതപ്പിനുള്ളില്‍ നിസ്സഹായനായി കിടക്കുകയാണ് ഇയാള്‍. ഭക്ഷണം കഴിച്ചിട്ടുതന്നെ മാസങ്ങളായി. വാര്‍ഡ് മെംബറോ, ട്രൈബല്‍ ഉദ്യോഗസ്ഥരോ ആരും തന്നെ ഇതുവരെ കോളനിയില്‍ എത്തിനോക്കിയിട്ടുപോലുമില്ല. സ്വന്തമായി റേഷന്‍കാര്‍ഡോ, പെന്‍ഷനോ മറ്റു സൗകര്യങ്ങളോ ഇതുവരെയും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.