മലപ്പുറത്ത് അഞ്ച് ഡിഫ്തീരിയ കേസുകള്‍ കൂടി

മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയയെന്ന് സംശയിക്കുന്ന അഞ്ച് കേസുകള്‍ കൂടി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുളിക്കല്‍, പള്ളിക്കല്‍, ചെറുകാവ്, താനാളൂര്‍, കുഴിമണ്ണ എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍. പുളിക്കലില്‍ 24കാരനിലും പള്ളിക്കലില്‍ 13, ചെറുകാവില്‍ ഒമ്പത്, താനാളൂരില്‍ 23, കുഴിമണ്ണയില്‍ 29 എന്നിങ്ങനെ വയസ്സുള്ളവര്‍ക്കാണ് ഡിഫ്തീരിയ ലക്ഷണങ്ങള്‍ പ്രകടമായത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ 47 ആയി. ഇതില്‍ പത്തുകേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച നാല് പേരെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്തുള്ളപ്പോള്‍ തന്നെയാണ് ജില്ലയില്‍ ആശങ്ക പടര്‍ത്തി രോഗലക്ഷണങ്ങള്‍ വര്‍ധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.