തിരുവനന്തപുരം: മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതിനുപിന്നില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവാവാണെന്ന് നിമിഷയുടെ മാതാവ് ബിന്ദു. അടുത്തിടെ കാണാതായ ആറ്റുകാല്‍ സ്വദേശിയാണ് നിമിഷ. മകളും ഭര്‍ത്താവ് ഇസയും ഐ.എസില്‍ ചേര്‍ന്നെന്ന് താന്‍ വിശ്വസിക്കുന്നില്ളെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിമിഷ എന്‍ട്രന്‍സ് പരിശീലനത്തിന് പഠിക്കുമ്പോഴാണ് ആറ്റിങ്ങല്‍ സ്വദേശിയുമായി പരിചയപ്പെടുന്നത്.
തുടര്‍ന്ന് പഠനത്തിന് മകള്‍ കാസര്‍കോട്ടേക്ക് പോയപ്പോഴും ഇയാള്‍ പിന്തുടര്‍ന്നു. വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്ന് വ്യവസ്ഥയും വെച്ചു. ഇതിനിടെ മകള്‍ ഭ്രൂണഹത്യ നടത്തിയതായി അറിയാന്‍ കഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം മകളുടെ സൃഹൃത്തായ പെണ്‍കുട്ടിയില്‍നിന്നാണ് അറിഞ്ഞത്. നേരിട്ട് അറിയില്ല. നിമിഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് വിവരങ്ങളാരാഞ്ഞ ഒരു പത്രപ്രവര്‍ത്തകനും ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ യുവാവിന്‍െറ ഫോട്ടോ തന്നതും ഈ പത്രപ്രവര്‍ത്തകനാണ്.
തന്‍െറ സുഹൃത്തുകളായ ചിലരുമായി ഈ യുവാവ് ഫോണ്‍ ചെയ്യുകയും തന്നോട് സംസാരിക്കണമെന്നാവശ്യപ്പെടുകയും ചെയ്യാറുണ്ട്. തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. മകളും മരുമകനും തിരികെ വരുമെന്നാണ് താന്‍ കരുതുന്നതെന്നും ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.