ഫാ. ടോം ഉഴുന്നാലിന്‍െറ മോചനം: പ്രധാനമന്ത്രിക്ക് 1000 ഇ-മെയില്‍

കൊച്ചി: യമനില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാലാ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിനെപ്പറ്റി പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കജനകമാണെന്ന് നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് പറഞ്ഞു. ഫാ. ടോമിന്‍െറ മോചനശ്രമം ഫലവത്താകാത്തത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ വിദേശകാര്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 1000 ഇ-മെയില്‍ അയക്കുന്ന പരിപാടി എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെന്നഡി കരിമ്പിന്‍ കാലായില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, ഭാരവാഹികളായ ബെന്നി പെരുമ്പിള്ളി, ആന്‍റണി സെബാസ്റ്റ്യന്‍, എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.