തിരുവനന്തപുരം: ഹൈകോടതി ആക്ടിങ് ജസ്റ്റിസ് തീരുമാനിച്ചതനുസരിച്ച് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് വിളിച്ചുചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനങ്ങളുടെ അന്തസ്സത്ത പാലിക്കാന്‍ അഭിഭാഷകര്‍ തയാറാകണമെന്ന് കെ.യു.ഡബ്ള്യു.ജെ സംസ്ഥാന ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ സംയമനം പാലിക്കുമ്പോഴും പ്രകോപനം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി അഭിഭാഷകര്‍ തെരുവുകളില്‍ നിറയുകയാണ്. സംസ്ഥാനത്തെ എല്ലാ കോടതിയിലും പ്രകോപനം ഉയര്‍ത്തുകയും മാധ്യമപ്രവര്‍ത്തകരുടെ കൃത്യനിര്‍വഹണം തടയാനുള്ള ശ്രമങ്ങളും ആഹ്വാനവും ഉയരുന്നു. കൊല്ലത്ത് കേരളം കാത്തിരിക്കുന്ന ഒരു വിധിപ്രസ്താവം ന്യായാധിപന് മാറ്റിവെക്കേണ്ടി വന്നത് ആരുടെ പ്രകോപനത്തിന്‍െറ ഫലമായാണെന്ന് സമൂഹം ചിന്തിക്കണം. ഹൈകോടതിയില്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിങ് നടത്താന്‍ അനുവദിച്ച സംവിധാനങ്ങള്‍ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.