മലപ്പുറത്ത് വിദ്യാര്‍ഥിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

എടപ്പാള്‍ (മലപ്പുറം): മലപ്പുറം ജില്ലയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. വളാഞ്ചേരിക്കടുത്ത മൂന്നാക്കലിലെ മത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വട്ടംകുളം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ജൂലൈ 18ന് പനി ബാധിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെ ഡോക്ടറെ കാണിച്ചപ്പോഴാണ് ഡിഫ്തീരിയ രോഗലക്ഷണമുള്ളതായി സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ വട്ടംകുളം എരുവപ്രക്കുന്ന് റോഡിലെ മുന്നൂറോളം വീടുകളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും 218 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പും നല്‍കി. മെഡിക്കല്‍ ഓഫിസര്‍ നിഫ്ത ഇബ്രാഹിം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.