മണിയന്‍പിള്ള വധം: നാള്‍വഴികളിലൂടെ...

  • 2012 ജൂണ്‍ 26 പുലര്‍ച്ചെ 12.35: കൊല്ലം പാരിപ്പള്ളി മടത്തറ റോഡിലെ ജവഹര്‍ ജങ്ഷനില്‍ പാരിപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ ജോയിയെയും ഡ്രൈവര്‍ മണിയന്‍പിള്ളയെയും ആന്‍റണി കുത്തിപ്പരിക്കേല്‍പ്പിച്ചു.  കുത്തേറ്റ മണിയന്‍പിള്ള ആശുപത്രിയില്‍ മരിച്ചു.
  • ജൂണ്‍ 30: പ്രതി ആട് ആന്‍റണിയാണെന്ന് പൊലീസിന്‍െറ സ്ഥിരീകരണം
  • ജൂലൈ ഒന്ന്: ആന്‍റണി വാടകക്ക് താമസിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂര്‍ പ്രശാന്ത് നഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ ലഭിച്ചു.
  • ജൂലൈ മൂന്ന്: ആന്‍റണി ചെന്നൈയില്‍ താമസിച്ചിരുന്ന വീട് കണ്ടത്തെി.
  • ജൂലൈ 14: തിരുവനന്തപുരത്തെ ഒരു ബാങ്കിന്‍െറ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അവിടെ മുമ്പ് ആന്‍റണിയും സൂസനും എത്തിയതായി ഉറപ്പിച്ചു.
  • ജൂലൈ 21: ആന്‍റണിയുടെ മുന്‍ ഭാര്യമാരില്‍ ഒരാളായ പാലാ സ്വദേശി സോജ (36) അറസ്റ്റില്‍.
  • ആഗസ്റ്റ് നാല്: ആന്‍റണിയുടെ പതിനെട്ടാം ഭാര്യയും കുമാരിയെ (കൊച്ചുമോള്‍) മുംബൈയില്‍ കസ്റ്റഡിയില്‍ എടുത്തു.
  • ആഗസ്റ്റ്12: ആന്‍റണി ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തുമെന്ന് സന്ദേശം. ഇത് വ്യാജമാണെന്ന് പിന്നീടു തെളിഞ്ഞു.
  • 2013 ഫെബ്രുവരി ഏഴ്: സൂസനെ പുണെയില്‍നിന്ന് അറസ്റ്റ് ചെയ്തു.
  • ഫെബ്രുവരി എട്ട്: കുട്ടികളെ സംരക്ഷിക്കുന്ന ട്രസ്റ്റിന്‍െറ പേരില്‍ സാമ്പത്തികസഹായം അഭ്യര്‍ഥിച്ച് ആന്‍റണി മുംബൈയിലെ പത്രങ്ങളില്‍ പരസ്യം നല്‍കി.
  • 2014 ജൂണ്‍ 20: മഹാരാഷ്ട്രയിലെ നക്സല്‍ മേഖലയില്‍ ആന്‍റണിക്കുവേണ്ടി നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടത്തെി. ആന്‍റണിയല്ളെന്നു മനസ്സിലായതോടെ വിട്ടയച്ചു.
  • 2015 ജൂലൈ രണ്ട്: ആന്‍റണി ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ കണ്ടത്തൊന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍െറ ഫേസ്ബുക് പോസ്റ്റ്
  • ഒക്ടോബര്‍ 13: പാലക്കാട് ചിറ്റൂര്‍ ഗോപാലപുരം ചെക്പോസ്റ്റിനുസമീപമുള്ള ഭാര്യവീട്ടിലത്തെിയ ആന്‍റണിയെ രാവിലെ എട്ടിന് അറസ്റ്റ്ചെയ്തു.
  • ഒക്ടോബര്‍ 14: കുറ്റമേറ്റു.
  • ഒക്ടോബര്‍ 15: പാരിപ്പള്ളിയിലെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു.
  • ഒക്ടോബര്‍ 23: സുരക്ഷാകാരണത്താല്‍ ആന്‍റണിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
  • ഡിസംബര്‍ 23: മണിയന്‍പിള്ള വധക്കേസില്‍ ആന്‍റണിക്കെതിരായ കുറ്റപത്രം തയാര്‍. ഭാര്യമാരെ കേസില്‍ നിന്ന് ഒഴിവാക്കി.
  • 2016 ജനുവരി ആറ്: കുറ്റപത്രം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചു.
  • ജനുവരി 31: പി.സി. ജോര്‍ജ് എം.എല്‍.എയുടെ വീട്ടില്‍ മോഷണം നടത്തിയ ആന്‍റണിയെ അവിടെ എത്തിച്ച് തെളിവെടുപ്പുനടത്തി.
  • ജൂണ്‍14: വിചാരണ ആരംഭിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്.
  • ജൂണ്‍ 20: കൊലപാതകസമയത്ത് ആന്‍റണി ഉപയോഗിച്ചിരുന്ന വാന്‍ മുന്‍ ഉടമ തിരിച്ചറിഞ്ഞു.
  • ജൂലൈ എട്ട്: കൊലപാതകസമയത്ത് ആന്‍റണി കേരളത്തില്‍ ഉണ്ടായിരുന്നതിന്‍െറ തെളിവുകളുമായി പ്രോസിക്യൂഷന്‍. വിധി 15നെന്ന് ജില്ലാ ജഡ്ജി ജോര്‍ജ് മാത്യു.
  • ജൂലൈ 15: ആന്‍റണി കുറ്റക്കാരനാണെന്നും 22 ന് വിധിപറയുമെന്നും കോടതി
  • ജൂലൈ 22: വിധി 27 ലേക്ക് മാറ്റി
  • ജൂലൈ 27: കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും മറ്റ് കേസുകളിലായി 15 വര്‍ഷം തടവും 2,45,000 ലക്ഷം രൂപ പിഴയും വിധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.