തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രയിലെ ഉല്‍പാദനകേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് അരി സംഭരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ-ടെന്‍ഡറിലൂടെയായിരിക്കും അരി വാങ്ങുക. ഇടക്കാലത്ത് പിന്മാറിനിന്ന മില്ലുടമകളും സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷനും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സന്നദ്ധമായിട്ടുണ്ട്. അരിമില്ലുടമകള്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് 31 കോടി കുടിശ്ശികവരുത്തിയതാണ് സംസ്ഥാനത്തേക്കുള്ള അരിയുടെ വരവിനെ ബാധിച്ചത്. കുടിശ്ശികയുള്ളത് സിവില്‍ സപൈ്ളസ് വകുപ്പിനാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു. കഴിഞ്ഞദിവസം മില്ലുടമകളുമായി നടന്ന ചര്‍ച്ചയില്‍ ഇത് മാറ്റാന്‍ സാധിച്ചു. കുടിശ്ശിക സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് ഉറപ്പുനല്‍കിയതിനത്തെുടര്‍ന്ന് സപൈ്ളകോയുടെ ഇ- ടെന്‍ഡറില്‍ പങ്കെടുക്കാമെന്ന് മില്ലുടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അരിക്ക് മില്ലുടമകള്‍ അഞ്ചുരൂപ വര്‍ധിപ്പിച്ചിരുന്നു. പിന്നീട് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ വീണ്ടും കൂടിയ വിലയാണ് ക്വോട്ട് ചെയ്തത്. ഇത്തരം സമ്മര്‍ദങ്ങള്‍ ഒഴിവാക്കാനാണ് താനും ഉദ്യോഗസ്ഥസംഘവും ആന്ധ്രയിലെ ഉല്‍പാദക കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചത്. ഉപഭോഗത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനകാരണം ചില സപൈ്ളകോ കേന്ദ്രങ്ങളില്‍ സാധനങ്ങളുടെ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ നടപടിയെടുത്തു. ആകെയുള്ള 56 ഡിപ്പോയില്‍ 46 ഇടങ്ങളിലും സാധനങ്ങള്‍ എത്തിച്ചു.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം സപൈ്ളകോവഴി നല്‍കുന്ന 13 സബ്സിഡി ഇനങ്ങളുടെയും സബ്സിഡിയിതര സാധനങ്ങളുടെയും വില വര്‍ധിച്ചിട്ടില്ളെന്നും മന്ത്രി പറഞ്ഞു. ഇതരസാധനങ്ങള്‍ വാങ്ങിയാലേ സബ്സിഡി ഇനങ്ങള്‍ നല്‍കൂവെന്ന് ഉപഭോക്താവിനെ നിര്‍ബന്ധിക്കാന്‍ പാടില്ളെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണക്കാലത്ത് ആദ്യമായി മുഴുവന്‍ ജില്ലയിലും മെഗാ ഫെയറുകള്‍ തുറക്കും. സപൈ്ളകോ വില്‍പനകേന്ദ്രങ്ങള്‍ ഇല്ലാത്ത പഞ്ചായത്തിലും ഓണക്കാല വില്‍പനകേന്ദ്രങ്ങള്‍ തുറക്കും. ആറുമാസത്തിനകം പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യും. മുന്‍ഗണനാ കുടുംബങ്ങളെ സംബന്ധിച്ച് അന്തിമപട്ടിക തയാറാക്കിയശേഷം ആയിരിക്കും നല്‍കുക. അടുത്തതവണ റേഷന്‍ കാര്‍ഡിന് പകരം സ്മാര്‍ട്ട് കാര്‍ഡ് നടപ്പാക്കും. ദേശീയ ഭക്ഷ്യസുരക്ഷാനിയമം സുതാര്യമായി സംസ്ഥാനത്തും നടപ്പാക്കും. കമ്പ്യൂട്ടറൈസേഷന്‍ എല്ലാ റേഷന്‍കടകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.