തിരുവനന്തപുരം: മാര്‍ക്സിസ്റ്റുകാരുടെ ഡി.എന്‍.എ അക്രമത്തിന്‍േറതാണെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. അക്രമവാസന അവരുടെ രക്തത്തിലുണ്ട്. എന്നിരുന്നാലും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പി. ശ്രീരാമകൃഷ്ണന് വോട്ടുനല്‍കി. നല്ലപേരിനുടമയായ ചെറുപ്പക്കാരനോടുള്ള അടുപ്പംകൊണ്ടാണ് അങ്ങനെ ചെയ്തത്. രാജഗോപാലിന്‍െറ വോട്ടുവേണ്ടെന്ന് രമേശ് ചെന്നിത്തല നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് മറ്റുവഴികളില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ്ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന എല്‍.ഡി.എഫ് അക്രമം അഴിച്ചുവിടുകയാണ്. ഇതു തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണം. ബി.ജെ.പിക്ക് അയിത്തം കല്‍പ്പിച്ച കോണ്‍ഗ്രസിനുള്ള തിരിച്ചടിയാണ് നേമത്തെ തന്‍െറ വിജയം. ബി.ജെ.പിക്കാര്‍ക്ക് നിയമസഭയില്‍ കയറണമെങ്കില്‍ പാസെടുക്കണമെന്ന് എ.കെ. ആന്‍റണി പരിഹസിച്ചത് അദ്ദേഹത്തിന്‍െറ നേതാക്കളുടെ അഭിപ്രായമാണ്.
വികസനകാര്യത്തില്‍ ആരോടും സഹകരിക്കും. ജനനന്മയാകണം ലക്ഷ്യം. സഹകരണം പരസ്യമാക്കുന്ന രീതിയാണ് പാര്‍ട്ടിയുടേത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആരുമുന്നോട്ടുവന്നാലും താന്‍ സഹകരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.