വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ പുതിയ അസിസ്റ്റൻ് അമീറായി വി.ടി അബ്ദുല്ലക്കോയ തങ്ങളെ നിശ്ചയിച്ചു. മലപ്പുറം ജില്ലയിലെ കരേക്കാട് സ്വദേശിയായ വി.ടി അബ്ദുല്ലക്കോയ ജമാഅത്തെ ഇസ്‌ലാമിയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി, കേന്ദ്ര പ്രതിനിധി സഭാംഗം, മലപ്പുറം ജില്ലാ പ്രസിഡണ്ട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട്, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. വാടാനപള്ളി ഇസ്‌ലാമിയാ കോളെജ്, ദഅ്‌വാ കോളെജ് എന്നിവിടങ്ങളില്‍  പഠനം പൂര്‍ത്തിയാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.