സാധ്വി പ്രാചിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം –ജമാഅത്തെ ഇസ്ലാമി


കോഴിക്കോട്: മുസ്ലിം മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പരസ്യപ്രസ്താവന നടത്തിയ സ്വാധി പ്രാചിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ഇത്തരം വംശീയ പ്രസ്താവനയിലൂടെ രാജ്യത്ത് സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന നീചപ്രവര്‍ത്തനമാണ് സംഘ്പരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മുസ്ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രസ്താവിക്കുക വഴി പ്രാചി ബോധപൂര്‍വമായ വര്‍ഗീയവത്കരണ ശ്രമമാണ് നടത്തുന്നത്. മുമ്പും പലതവണ ഇത്തരം പ്രസ്താവനകള്‍ നടത്തിയ ഇവര്‍ക്കെതിരെ സര്‍ക്കാര്‍ പുലര്‍ത്തുന്ന ലാഘവ സമീപനം അപകടകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് നടന്ന എല്ലാ വംശഹത്യകളുടെയും പിന്നില്‍ ഇത്തരത്തിലെ വിഷലിപ്തമായ പ്രസ്താവനകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രാജ്യത്ത് കൂടുതല്‍ അരക്ഷിതബോധം വളര്‍ത്താനും ഇത്  കാരണമായിട്ടുണ്ട്. വാചാലനായ പ്രധാനമന്ത്രി ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം പ്രതിഷേധാര്‍ഹമാണ്. മതേതരകക്ഷികള്‍ അവരുടെ നിസ്സംഗത വെടിഞ്ഞ് ഇത്തരം വംശീയ പ്രസ്താവനകള്‍ക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.