അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താന്‍ കംപ്ളയിന്‍റ്സ് അതോറിറ്റിക്ക് അധികാരമില്ളെന്ന് ഐ.ജി

കൊച്ചി: അന്വേഷണത്തിലിരിക്കുന്ന കേസിലെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആരായാന്‍ പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിക്ക് അധികാരമില്ളെന്ന് ഐ.ജി മഹിപാല്‍ യാദവ്. എന്നാല്‍, ഏതുരീതിയില്‍ അന്വേഷിക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ളെങ്കിലും അന്വേഷണത്തിലെ വീഴ്ച പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി. ജിഷ വധക്കേസ് അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് നേരിട്ടത്തെി വിശദീകരണം നല്‍കണമെന്ന അതോറിറ്റി ചെയര്‍മാന്‍െറ ഉത്തരവിനെതിരെ ഐ.ജി നല്‍കിയ ഹരജിയില്‍ വാദത്തിനിടെയാണ് ഇരു കക്ഷികളും നിലപാട് അറിയിച്ചത്. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.അന്വേഷണത്തില്‍ വീഴ്ച ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ബേസില്‍ കുര്യാക്കോസ് നല്‍കിയ പരാതിയില്‍ നേരിട്ടത്തെണമെന്ന അതോറിറ്റി ചെയര്‍മാന്‍െറ ഉത്തരവ് നിലനില്‍ക്കുന്നതല്ളെന്ന് ഐ.ജിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ആത്മാര്‍ഥവും സത്യസന്ധവുമായ അന്വേഷണമാണ് നടത്തിയത്. ഇതിനിടെ ഏതെങ്കിലും പരാതിയുടെ പേരില്‍ അന്വേഷണത്തില്‍ ഇടപെടാന്‍ അതോറിറ്റിക്ക് അധികാരമില്ല. സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട പരാതിയല്ല അതോറിറ്റി മുമ്പാകെയുള്ളത്. അതുകൊണ്ട് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനുള്ള അധികാരമില്ല. സ്ഥലംമാറി എന്നതുകൊണ്ട് കേസ് കാലഹരണപ്പെടുന്നില്ളെന്നും ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേസ് പരിഗണിക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.അതേസമയം, സി.ബി.ഐ അന്വേഷണമുള്‍പ്പെടെ നിരീക്ഷിക്കാനുള്ള സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍േറതിന് സമാനമായ അധികാരം തങ്ങള്‍ക്കുണ്ടെന്ന് പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി കോടതിയെ അറിയിച്ചു.പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിയുടെ നിര്‍ദേശം ചോദ്യംചെയ്യാന്‍ ഐ.ജിക്ക് അധികാരമില്ളെന്ന വാദമാണ് പരാതിക്കാരനായ ബേസില്‍ ഉയര്‍ത്തുന്നത്. അതോറിറ്റി ഉത്തരവ് നിലവില്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.