മലപ്പുറം: എച്ച്.ഐ.വി പരിശോധനക്കും ചികിത്സക്കും കൗണ്‍സലിങ്ങിനുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 44 ജ്യോതിസ് കേന്ദ്രങ്ങള്‍ ഉടന്‍ പൂട്ടില്ല. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴില്‍ 44 ഐ.സി.ടി.സി (ഇന്‍റഗ്രേറ്റഡ് കൗണ്‍സലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്‍റര്‍) ആണ് പൂട്ടാന്‍ തീരുമാനിച്ചിരുന്നത്. പ്രവര്‍ത്തന ക്ഷമത കുറവും നഷ്ടവും കണക്കിലെടുത്ത് മേയ് 31നകം പൂട്ടാനായിരുന്നു പ്രോജക്ട് ഡയറക്ടറുടെ ആദ്യ ഉത്തരവ്. ഇത് പിന്നീട് ജൂണ്‍ 30 വരെ ആക്കി.
എന്നാല്‍, രണ്ടുമാസം കൂടി ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം നടപടി എടുക്കാമെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ അധികൃതര്‍. ഇത് സംബന്ധിച്ച ഉത്തരവ് അതത് കേന്ദ്രങ്ങള്‍ക്ക് കൈമാറി.
പാലക്കാട് ഒഴികെ ജില്ലകളിലെ 44 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമത കുറവും നഷ്ടവും വരുത്തുന്നതായാണ് കണ്ടത്തെല്‍. പരിശോധനക്കത്തെുന്നവരുടെയും രോഗം സ്ഥിരീകരിക്കുന്നവരുടെയും എണ്ണം കുറഞ്ഞ കേന്ദ്രങ്ങളാണിവ. കൊല്ലം, ആലപ്പുഴ, വയനാട് ജില്ലകളില്‍ ഒന്ന് വീതവും തിരുവനന്തപുരം, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ രണ്ട് വീതവും പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്-മൂന്ന് വീതം, തൃശൂര്‍-ആറ്, എറണാകുളം-ഏഴ്, കോഴിക്കോട്-10 എന്നിങ്ങനെയാണ് പൂട്ടാന്‍ തീരുമാനിച്ച കേന്ദ്രങ്ങള്‍. മലപ്പുറത്ത് എട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ജ്യോതിസ് കേന്ദ്രങ്ങളുണ്ട്. ഇതില്‍ എടവണ്ണ പി.എച്ച്.സി, പൊന്നാനി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ പൂട്ടാനാണ് തീരുമാനം. മൊത്തം 162 ജ്യോതിസ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.