തിരുവനന്തപുരം: മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവെപ്പായി അവയവങ്ങള്‍ വിമാനമാര്‍ഗമത്തെിക്കുന്ന പദ്ധതിക്ക് തുടക്കം. ‘എയര്‍ ആംബുലന്‍സ’് സര്‍വിസിന്‍െറ ഉദ്ഘാടനം ചാക്ക രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ആരോഗ്യമേഖലയിലെ കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും സംസ്ഥാനത്തിന് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്‍െറയും തുറമുഖ വകുപ്പിന്‍െറയും സഹകരണത്തോടെ കേരളത്തിലെ അവയവം മാറ്റിവെക്കാന്‍ കഴിയുന്ന എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അധ്യക്ഷതവഹിച്ച മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇതിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരുന്നു.
പദ്ധതിയുടെ ധാരണാപത്രം കേരള നെറ്റ്വര്‍ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ജി. ചന്ദ്രമൗലിയും തമ്മില്‍ കൈമാറി. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി സെക്രട്ടറി പി. ഷെറീഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, മൃതസഞ്ജീവനി നോഡല്‍ ഓഫിസര്‍ നോബ്ള്‍ ഗ്രേഷ്യസ് എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ നാല് സീറ്റുള്ള ഒറ്റ എന്‍ജിന്‍ ‘സെസ്ന 172 -ആര്‍ ’മോഡല്‍ വിമാനങ്ങളാണ് എയര്‍ ആംബുലന്‍സായി ഉപയോഗിക്കുക.
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം വേഗത്തില്‍ സ്വീകര്‍ത്താവിന്‍െറ അടുത്തത്തെിക്കാനാണ് സംസ്ഥാനത്ത് ആദ്യം ആകാശമാര്‍ഗം ഉപയോഗിച്ചുതുടങ്ങിയത്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ശ്രീചിത്രയില്‍നിന്ന് ഹൃദയം കൊച്ചിയിലത്തെിച്ചതായിരുന്നു ആദ്യ ദൗത്യം. നാവികസേനയുടെ പ്രത്യേക വിമാനമാണ് ഇതിന് ഉപയോഗിച്ചത്. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയുമായി സര്‍ക്കാര്‍ ധാരണയിലത്തെിയതോടെ കാലതാമസമില്ലാതെ അവയവം ഇനി സ്വീകര്‍ത്താവിന്‍െറ അടുത്തത്തെിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.