പേരാവൂര്‍: ഇന്നാരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷക്ക് പേരാവൂര്‍ മണത്തണ കുണ്ടേന്‍ കോളനിയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ഓലച്ചൂട്ടിന്‍െറ വെളിച്ചത്തില്‍. ഭീമമായ വൈദ്യുതി ബില്‍ അടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇരുപതിലേറെ വീടുകളുള്ള കോളനി ഇരുട്ടിലായിട്ട് മൂന്നര മാസത്തോളമായി. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇവിടെ പരീക്ഷയുടെ തലേന്നാള്‍ പോലും ഇരുട്ടകന്നിട്ടില്ല. 
കോളനിയില്‍ ആകെയുള്ള ഒരു സൗരോര്‍ജ വിളക്ക് സെപ്റ്റിക് ടാങ്കിന് സമീപമായതിനാല്‍ ദുര്‍ഗന്ധംമൂലം അതിനടുത്ത് ഇരിക്കാനാവില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ മുന്‍കൈയെടുത്ത് ഓലച്ചൂട്ടുകള്‍ കത്തിച്ച് കുട്ടികള്‍ക്ക് വെളിച്ചമൊരുക്കിയത്. ഇതിനു ചുറ്റുമിരുന്നാണ് കോളനിയിലെ 25ഓളം വിദ്യാര്‍ഥികളുടെ പഠനം.  ആദിവാസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍ പലരും സ്കൂളില്‍ പോകാന്‍ മടിക്കുമ്പോള്‍, കുണ്ടേന്‍ കോളനിയിലെ സ്ഥിതി വ്യത്യസ്തമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെ ഇവിടെയുണ്ട്.മിടുക്കരായ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ തയാറാകുമ്പോള്‍ ഉത്തരവാദപ്പെട്ടവരുടെ നിഷേധാത്മക നിലപാട് ഇവരെ തളര്‍ത്തുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.