മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനും ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേര്‍ന്നു

തൊടുപുഴ: മുന്‍ എം.എല്‍.എയും കര്‍ഷക യൂനിയന്‍ എം സംസ്ഥാന പ്രസിഡന്‍റുമായ മാത്യു സ്റ്റീഫനും കെ.ടി.യു.സി എം സംസ്ഥാന പ്രസിഡന്‍റ് ബേബി പതിപ്പള്ളിയും രാജി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേര്‍ന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍നിന്ന് ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായി വ്യതിചലിച്ച സാഹചര്യത്തിലാണ് രാജിയെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി അഴിമതിക്കാരുടെ സങ്കേതമായിരിക്കുകയാണ്. കാര്‍ഷിക മേഖല ഇത്രയധികം പ്രതിസന്ധി നേരിട്ട കാലം ഉണ്ടായിട്ടില്ല. ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തിലും നൂറുകണക്കിനാളുകള്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേരും. ഒരുതരത്തിലുള്ള ഭാരവാഹിത്വവും ഉദ്ദേശിച്ചല്ല താന്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേര്‍ന്നതെന്നും കര്‍ഷകര്‍ക്ക് സഹായകമായ നിലപാടിനൊപ്പം ചേരുകയാണ് ചെയ്തതെന്നും മാത്യു സ്റ്റീഫന്‍ പറഞ്ഞു. ഇടുക്കിയില്‍നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേര്‍ന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മന്ത്രി പി.ജെ. ജോസഫിനും കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ബോധ്യം വന്നിട്ടുണ്ട്. തൊടുപുഴയില്‍ എല്‍.ഡി.എഫ് പറഞ്ഞാല്‍ പി.ജെ. ജോസഫിന് എതിരായി മത്സരിക്കാന്‍പോലും തയാറാണെന്ന് മാത്യു സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.