സുനില്‍കുമാറിന്‍െറ മരണം; ഉന്നതതല അന്വേഷണം വേണം -ഡീന്‍ കുര്യാക്കോസ്

കോഴിക്കോട്: കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിനെ(29) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നതല അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഡീന്‍ കുര്യാക്കോസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയില്‍ നിന്ന് രാജിവെച്ച് യൂത്ത്കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണ് സുനില്‍. കൊലപാതക സംസ്കാരം ഡി.വൈ.എഫ്.ഐയെ വിട്ടുപോയിട്ടില്ളെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. രാഷ്ട്രീയ ഫാസിസത്തിന്‍െറ ഒരിക്കലും മാറാത്ത രീതിയാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നത്. പിണറായി വിജയനും വി.എസ് അച്യുതാന്ദനും കൊടിയേരി ബാലകൃഷ്ണനുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ബുധനാഴ്ച സംസ്ഥാനത്ത് അക്രമ വിരുദ്ധ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.