മാനന്തവാടി: ജില്ലാ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത ആദിവാസി സ്ത്രീക്ക് ആംബുലന്‍സില്‍ സുഖപ്രസവം. പുല്‍പള്ളി ദാസനക്കര ലക്ഷ്മി കോളനിയിലെ ലാലുവിന്‍െറ ഭാര്യ ദേവി (26) ആണ് പ്രസവിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ഇവര്‍ ജില്ലാ ആശുപത്രിയിലത്തെിയത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനത്തെുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ആംബുലന്‍സ് ലഭ്യമാകാത്തതിനാല്‍ രാത്രി ഒരുമണിയോടെയാണ് ദേവിയെ കൊണ്ടുപോയത്. നഴ്സ് അടക്കം എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയാണ് ആംബുലന്‍സ് വിട്ടത്. കമ്പളക്കാട് കഴിഞ്ഞയുടന്‍തന്നെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 1.600 കി.ഗ്രാം തൂക്കമുള്ള കുഞ്ഞും അമ്മയും മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ട്രൈബല്‍ വകുപ്പിന്‍െറ ആംബുലന്‍സ് മേപ്പാടിയിലേക്കും ജില്ലാ ആശുപത്രി ആംബുലന്‍സ് കോഴിക്കോട്ടേക്കും പോയതിനാല്‍ ട്രൈബല്‍ വകുപ്പിന്‍െറ ആംബുലന്‍സ് തിരികെയത്തെിയതിനുശേഷമാണ് യുവതിയെ കൊണ്ടുപോയത്. ആശുപത്രി അധികൃതര്‍ സ്വകാര്യ ആംബുലന്‍സുകാരെ സമീപിച്ചെങ്കിലും ആരും പോകാന്‍ തയാറായില്ളെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 13ന് പുല്‍പള്ളി ചാമക്കര കോളനിയില്‍ ഉണ്ണികൃഷ്ണന്‍െറ ഭാര്യ പ്രിയ (21) ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതയും ആംബുലന്‍സില്‍ പ്രസവിച്ചത് വലിയ വിവാദമായിരുന്നു.
ഈ രണ്ടു സംഭവങ്ങളിലും ജില്ലാ ആശുപത്രിയില്‍ സ്ത്രീരോഗ വിദഗ്ധ ഇല്ലാതിരുന്നതിനാലാണ് റഫര്‍ ചെയ്തത്. പ്രിയ ആംബുലന്‍സില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് മേപ്പാടി വിംസ് ആശുപത്രിയുമായി ധാരണയിലത്തെിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുന്നതിനുപകരം അടിയന്തരസാഹചര്യത്തില്‍ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് അയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആദിവാസി ഗര്‍ഭിണികള്‍ക്ക് സൗജന്യചികിത്സ ഇതിലൂടെ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. നിരവധിപേര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് വരെ ഗര്‍ഭിണികളെ കൊണ്ടുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്വകാര്യ ആശുപത്രിയുടെ സഹകരണം തേടിയത്. അതേസമയം, വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു. ആംബുലന്‍സ് വൈകിയതിലും ചികിത്സ നിഷേധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു ഉപരോധം.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, സി.ജി. പ്രത്യുഷ്, എ.കെ. റെഷാദ്, ജിതിന്‍, മനോജ് പട്ടേട്ട്, സി.പി. മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.