തൃശൂര്‍: ആളും ബഹളവുമായി ആഘോഷപൂര്‍വം നടക്കാറുള്ള ലീഡര്‍ കെ. കരുണാകരന്‍െറ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ചരമവാര്‍ഷികം തെരഞ്ഞടുപ്പുകാലമായിട്ടും ഇത്തവണ വേണ്ടപ്പെട്ടവരിലൊതുങ്ങി. പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ കല്യാണിക്കുട്ടിയമ്മയുടെ 23ാം ചരമവാര്‍ഷിക ദിനമായ വെള്ളിയാഴ്ച പ്രമുഖ നേതാക്കളുടെയും അണികളുടെയും ആരവം ഉണ്ടായില്ല. കെ. കരുണാകരന്‍ ജീവിച്ചിരുന്ന കാലത്ത് വിവിധ മേഖലയിലുള്ളവരും മാധ്യമപ്പടയും പതിവായിരുന്നു. കഴിഞ്ഞ കൊല്ലം വരെയും അദ്ദേഹത്തിന്‍െറ പഴയ ആശ്രിതരും മകന്‍ കെ. മുരളീധരന്‍െറ ആളുകളും പതിവായിരുന്നു. ലീഡറുടെ മരണശേഷം മക്കളായ പത്മജയും മുരളിയുമത്തെി ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ തൃശൂര്‍ ഡി.സി.സി നേതൃത്വത്തിന്‍െറ പങ്കാളിത്തമുണ്ടായിരുന്നു. വെള്ളിയാഴ്ച 23ാം ചരമവാര്‍ഷികദിനത്തിന് പതിവിന് വിപരീതമായി മുരളീമന്ദിരം വിജനമായിരുന്നു. പത്മജ വേണുഗോപാലിന്‍െറ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, വി. ബാലറാം, തേറമ്പില്‍ രാമകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി തുടങ്ങി പ്രമുഖരാരും മുരളീമന്ദിരത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് സി.എന്‍. ഗോവിന്ദന്‍കുട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.വി. ദാസന്‍ എന്നിവരും പ്രവര്‍ത്തകരുമാണ് അനുസ്മരണത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.