ബന്ധുവല്ലാത്തയാള്‍ക്ക് അവയവം ദാനം ചെയ്യാന്‍ ജീവിത പങ്കാളിയുടെ അനുമതി വേണ്ടെന്ന് ഹൈകോടതി

കൊച്ചി: ബന്ധുവല്ലാത്തയാള്‍ക്ക് അവയവദാനം നടത്താന്‍ ജീവിത പങ്കാളിയുടെ അനുമതി ആവശ്യമില്ളെന്ന് ഹൈകോടതി. ജീവിത പങ്കാളിയുടെ സമ്മതമില്ലാതെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ ദാനം ചെയ്യാന്‍ ഒരുങ്ങിയ 38 കാരിയായ തിരുമല സ്വദേശിനിക്ക് അനുമതി നല്‍കിയാണ് ഡിവിഷന്‍ബെഞ്ചിന്‍െറ ഉത്തരവ്. അവയവദാന നിയമമനുസരിച്ച് ദാനം ചെയ്യാന്‍ തയാറാണെന്ന സമ്മതപത്രം വ്യക്തിപരമായി അറിയാവുന്ന സാക്ഷികള്‍ സാക്ഷ്യപ്പെടുത്തണമെന്നതാണ് പ്രധാന നിബന്ധന. ജീവിത പങ്കാളിയുടെ അനുമതി സംബന്ധിച്ച് നിബന്ധനകളൊന്നും നിയമത്തിലില്ല. ഈ സാഹചര്യത്തിലാണ് അവയവ ദാനത്തിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ളെന്ന് ജസ്റ്റിസ് സി. കെ. അബ്ദുല്‍ റഹിം, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.

വേര്‍പിരിഞ്ഞ് ജീവിക്കുന്നതിനാല്‍ ഭാര്യയും, ഭാര്യാ പിതാവും ചേര്‍ന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അലിയ ഫാത്തിമക്ക് ചികിത്സ നിഷേധിക്കുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചൊവ്വര സ്വദേശിയായ ബഷീറാണ് ഹൈകോടതിയെ സമീപിച്ചത്. രോഗം മൂര്‍ഛിച്ച് ജീവന്‍ പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തിരുവനന്തപുരം കിങ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താനും അവയവ ദാതാവിനെയും ആവശ്യമായ തുകയും കണ്ടത്തൊനും കോടതി നിര്‍ദേശം നല്‍കി. ബന്ധുക്കളുടെ കരള്‍ യോജിക്കാത്തതിനാല്‍ ഈ മാസം 17ന് ഹരജി പരിഗണിച്ചപ്പോള്‍ ബന്ധുക്കള്‍ അല്ലാത്ത ദാതാവിനെ കണ്ടത്തൊന്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് തിരുമല സ്വദേശിനി കരള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. തുടര്‍ നടപടികള്‍ക്കിടെ യുവതിയുടെ ഭര്‍ത്താവ് കരള്‍ ദാനത്തെ എതിര്‍ത്തതോടെ നടപടികള്‍ മുടങ്ങുകയും വിഷയം വീണ്ടും കോടതിയുടെ പരിഗണനക്കത്തെുകയുമായിരുന്നു. എന്നാല്‍, കരള്‍ ദാതാവും കുട്ടിയുടെ മാതാപിതാക്കളും സമ്മതം അറിയിച്ചതിനാലും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതിനാലും ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓതറൈസേഷന്‍ കമ്മിറ്റി ചെയര്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ആശുപത്രി അധികൃതര്‍ അപേക്ഷ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരജി വീണ്ടും ഏപ്രില്‍ നാലിന് പരിഗണിക്കും.

ചികിത്സക്ക് വേണ്ടി വരുന്ന തുക സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടും മറ്റും നടപടികള്‍ സ്വീകരിക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഒരു ജീവകാരുണ്യ സംഘടനയില്‍നിന്ന് രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ കാരുണ്യ പദ്ധതിയില്‍നിന്ന് അഞ്ച് ലക്ഷവും ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.