താമരശ്ശേരി: ഭവനനിര്‍മാണത്തിനുള്ള ധനസഹായമായി ലഭിച്ച ഡിമാന്‍ഡ് ഡ്രാഫ്റ്റുകളുടെ കാലാവധി തീര്‍ന്നതിനാല്‍ ആദിവാസികള്‍ വലഞ്ഞു. ആദിവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലക്ഷ്യസ്ഥാനത്തത്തൊതെ പാഴായിപ്പോകുന്നതിന്‍െറ ഉത്തമ ഉദാഹരണമായി സംഭവം. കോടഞ്ചേരി പഞ്ചായത്തിലെ മേക്കോഞ്ഞി, പൂജ ആദിവാസി കോളനിവാസികള്‍ക്കാണ് പട്ടികവര്‍ഗ വകുപ്പിന്‍െറ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസില്‍നിന്ന് കാലാവധികഴിഞ്ഞ ഡി.ഡി വിതരണംചെയ്തത്.
കാലപ്പഴക്കംകൊണ്ട് വീഴാറായ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് ഹഡ്കോ, എ.ടി.എസ്.പി (അഡീഷനല്‍ ട്രൈബല്‍ സബ് പ്ളാന്‍) എന്നിവിടങ്ങളില്‍ ആദിവാസികള്‍ 2015ല്‍ അപേക്ഷ നല്‍കിയിരുന്നു. വീടൊന്നിന് മൂന്നര ലക്ഷം രൂപ വീതം 20 വീടുകള്‍ക്ക് അനുവദിച്ച ധനസഹായമാണ് അധികൃതരുടെ അനാസ്ഥയില്‍ പാഴായത്. ആദ്യഗഡുവായി 52,500 രൂപയുടെ ഡി.ഡിയാണ് ചൊവ്വാഴ്ച ഗുണഭോക്താക്കള്‍ക്ക് ലഭിച്ചത്.ഇതുമായി ബാങ്കിലത്തെിയപ്പോഴാണ് കാലാവധി കഴിഞ്ഞ ഡി.ഡിയാണെന്ന് അറിയുന്നത്. ഡി.ഡി വിതരണംചെയ്ത് മൂന്നുമാസമായതിനാല്‍ മാറാനാകില്ളെന്നാണ് ബാങ്ക് അധികൃതരുടെ നിലപാടത്രെ. 20 അപേക്ഷകരില്‍ 10 പേര്‍ക്കാണ് ആദ്യഗഡു അനുവദിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലാപ്പറമ്പ് ശാഖയില്‍നിന്ന് 2015 ഡിസംബര്‍ 29നാണ് ഡി.ഡി വിതരണം ചെയ്തിരിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ഇത് ലഭിച്ചത് 2016 മാര്‍ച്ച് 29നാണ്. ബാങ്ക് യഥാസമയം വിതരണം ചെയ്ത ഡി.ഡി മൂന്നു മാസക്കാലം പൂഴ്ത്തിവെച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഗുണഭോക്താക്കളായ ആദിവാസികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.