കെ.സി അബുവിന് തെരഞ്ഞെടുപ്പ് കമീഷൻെറ പരസ്യ ശാസന

ന്യുഡൽഹി: കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് കെ.സി അബുവിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ പരസ്യശാസന. മത സ്പർധ ഉണ്ടാക്കും വിധം പ്രസംഗിച്ചതിനാണ് അബുവിനെതിരെ നടപടിയെടുത്തത്. അബുവിൻെറ വിശദീകരണം തള്ളിയാണ് കമീഷൻെറ നടപടി. 

ബേപ്പൂരില്‍ ആദം മുല്‍സിയുടെ പ്രചാരണ പരിപാടിക്കിടെയാണ് അബു വിവാദ പരാമർശം നടത്തിയത്. ഇടതു മുന്നണി സ്ഥാനാര്‍ഥിയായ വി.കെ.സി മമ്മദ് കോയ വിജയിച്ചാല്‍ കോഴിക്കോടിന് മുസ് ലിം മേയറെ നഷ്ടപ്പെടും. ഈ സാഹചര്യം ഒഴിവാക്കുന്നതിന് ബേപ്പൂരില്‍ ആദം മുല്‍സി വിജയിക്കണം.

നാല്‍പത് വര്‍ഷത്തിന് ശേഷമാണ് വി.കെ.സിയിലൂടെ കോഴിക്കോടിന് ഒരു മുസ് ലിം മേയറെ ലഭിച്ചത്. അദ്ദേഹത്തെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത് മുസ് ലിം പ്രാതിനിധ്യം കുറക്കുമെന്ന് ഒരു മതനേതാവ് തന്നോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞുവെന്നായിരുന്നു കെ.സി അബു തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിച്ചത്.

കെ.സി അബുവിന്‍റേത് ഒരിക്കലും നടത്താൻ പാടില്ലായിരുന്ന പരാമർശമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവ് കൂടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.