ധർമടത്ത്​ പിണറായിയുടെ ഫ്ലക്​സുകൾ നശിപ്പിച്ച സംഭവം: ഒരാൾ കസ്​റ്റഡിയിൽ

കണ്ണൂർ: ധർമടത്ത് പിണറായി വിജയെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ കത്തിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബിജെപി പ്രവർത്തകനാണ് പൊലീസ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അന്വേഷണത്തിനിടെ പ്രദേശത്ത വീടുകളിലെത്തിയ പൊലീസ് സ്ത്രീകളെ മർദിച്ചെന്നും പരാതിയുണ്ട്.
ധർമടം പണ്ട്യാലമുക്കിലെ പുത്തിനകണ്ടത്താണ് പിണറായി വിജയെൻറ ജീവചരിത്രം ആലേഖനം െചയ്ത മുന്നൂറ് അടി നീളമുള്ള ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്ലക്സുകളും പോസ്റ്ററുകളും കീറി തീയിട്ടനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്ന് പിണറായി ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.