സമയമെത്താതെയുള്ള ആദിവാസി യുവതിയുടെ പ്രസവം: ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു

മാനന്തവാടി: സമയമത്തൊതെ പ്രസവിച്ച ആദിവാസി യുവതിയുടെ നവജാത ശിശുക്കളായ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു. വാളാട് എടത്തില്‍ കോളനി ബാലന്‍െറ ഭാര്യ സുമതിയുടെ കുഞ്ഞുങ്ങളാണ് കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. യുവതി ചികിത്സയിലാണ്. മക്കളുടെ മൃതദേഹങ്ങള്‍ കോളനിയിലത്തെിച്ച് മറവ് ചെയ്തു. പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, ആരോപണത്തിന് അടിസ്ഥാനമില്ളെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി പറഞ്ഞു.

മാര്‍ച്ചിലാണ് ഈ രോഗിയെ ആരോഗ്യവകുപ്പ് കണ്ടത്തെിയത്. അന്നുമുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അധിക രക്തസമ്മര്‍ദം നിയന്ത്രിക്കാനാവാത്തതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. രണ്ടാഴ്ച അവിടെ ചികിത്സയില്‍ കഴിഞ്ഞു. ജൂലൈയില്‍ പ്രസവിക്കേണ്ടയാളാണ് രണ്ടുമാസം മുമ്പ് പ്രസവിച്ചത്. ഒരു കുട്ടിക്ക് തൂക്കക്കുറവുള്ളതാണ് പോഷകാഹാരക്കുറവാണെന്ന തെറ്റിദ്ധാരണക്ക് കാരണമെന്നും അവര്‍ പറഞ്ഞു. ആദ്യപ്രസവത്തിലും ഇവരുടെ ഇരട്ടക്കുട്ടികള്‍ മരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.