കോഴിക്കോട്: സി.എസ്.ഐ മലബാര്‍ മഹാ ഇടവകയുടെ പ്രഥമ ഇടയനായി ഡോ. റോയ്സ് മനോജ് വിക്ടര്‍ അഭിഷിക്തനായി. മാനാഞ്ചിറ സി.എസ്.ഐ കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശ്രുശ്രൂഷക്ക് സഭാ മോഡറേറ്റര്‍ ഡോ. ജി. ദൈവാശിര്‍വാദം മുഖ്യകാര്‍മികത്വം വഹിച്ചു.
അജപാലന ദൗത്യത്തിന്‍െറ അടയാളമായ അംശവടി, വേദപുസ്തകം, മേലങ്കി, മോതിരം എന്നിവ ഡോ. റോയ്സ് മനോജ് വിക്ടറിനു മോഡറേറ്റര്‍ കൈമാറി. മഹായിടവകയിലെയും സഹോദരസഭയിലെയും വൈദികരും കന്യാസ്ത്രീകളും സഭയിലെ വിവിധ സംഘടനാ പ്രതിനിധികളും പുതിയ ഇടയനെ അംഗീകരിച്ച്് പ്രഖ്യാപനം ഏറ്റുചൊല്ലി. സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ തോമസ് കെ. ഉമ്മന്‍, ജനറല്‍ സെക്രട്ടറി ഡോ. ഡാനിയല്‍ രത്നാകര്‍ സദാനന്ദ, സിനഡ് ട്രഷറര്‍ അഡ്വ. റോബര്‍ട്ട് ബ്രൂസ്, സൗത് കേരള ബിഷപ് ധര്‍മരാജ് റസ്ലം, കോയമ്പത്തൂര്‍ ബിഷപ് തിമോത്തി രവിന്ദര്‍, ഈസ്റ്റ് കേരള ബിഷപ് ഡോ. കെ.ജെ. ഡാനിയല്‍, കര്‍ണാടക സതേണ്‍ ബിഷപ് മോഹന്‍ മനോരാജ്, കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കൊച്ചി ബിഷപ് ബി.എന്‍. ഫെന്‍, കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ തിമോത്തിയോസ് മാര്‍ തിഥിയോസ്, സി.എസ്.ഐ മുന്‍ മോഡറേറ്റര്‍ ഡോ. കെ.ജെ. സാമുവല്‍ എന്നിവര്‍ സഹകാര്‍മികരായി. ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടര്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശുദ്ധ തിരുവത്താഴ ശുശ്രൂഷയോടെ നിയോഗ ശുശ്രൂഷകള്‍ സമാപിച്ചു. പൊതുസമ്മേളനത്തില്‍ എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ് കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.