കാസര്‍കോട്:നിയമസഭ തെരെഞ്ഞെടപ്പില്‍ 2011ആവര്‍ത്തിച്ച് മൂന്നിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും. നേമത്തിന് പിറകെ മഞ്ചേശ്വരത്തും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രതീതി ജനിപ്പിച്ച വോട്ടെണ്ണലില്‍ അന്തിമ വിജയം യു.ഡി.എഫിന്. മഞ്ചേശ്വരത്ത് റീ കൗണ്ടിങ്ങ് നടത്തിയെങ്കിലും സുരേന്ദ്രന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. 89 വോട്ടുകള്‍ക്ക് മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖ്് നേരിയ ഭൂരിപക്ഷത്തില്‍ വിജയം കൈ പിടിയില്‍ ഒതുക്കി. കണ്ണൂരില്‍ നിന്നും സുരക്ഷിത മണ്ഡലം തേടി ഉദുമയില്‍ എത്തിയ സുധാകരനും തോല്‍വി നുണഞ്ഞു. സിറ്റിങ് എം.എല്‍.എ കെ. കുഞ്ഞിരാമനോട് 3832 വോട്ടിനാണ്് സുധാകരന്‍ പരാജയപ്പെട്ടത്.
കാസര്‍കോട് ലീഗിലെ എന്‍.എ നെല്ലിക്കുന്ന് ബി.ജെ.പി യിലെ രവീശാ തന്ത്രി കുണ്ടാറിനെ 8607 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എന്നാല്‍ സി.പി.എമ്മിലെ എ.എ അമീനെ പിന്തള്ളി രവീശാ തന്ത്രി കുണ്ടാര്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനം നേടി.
കാഞ്ഞങ്ങാട് സി.പി.ഐ യുടെ ചന്ദ്രശേഖരന്‍ നായര്‍ കോണ്‍ഗ്രസിലെ ധന്യ സുരേഷിനെ 26011 വോട്ടിന് പരാജയപ്പെടുത്തി. ജില്ലയിലെ ഇടത് കോട്ടയായ തൃക്കരിപ്പൂറില്‍ എം രാജഗോപാലന്‍ 16959 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ.പി കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.