മലപ്പുറം: ഇടതു സ്വതന്ത്രന്‍ വി. അബ്ദുറഹ്മാന്‍ താനൂരില്‍ നടത്തിയ അട്ടിമറി മുസ്ലിം ലീഗിന്‍െറ തട്ടകത്തിലുണ്ടാക്കിയ പ്രകമ്പനം അവസാനിക്കുന്നില്ല. ലീഗിന് താനൂര്‍ പച്ചക്കോട്ടയായിരുന്നു എന്നും. 1957ല്‍ സി.എച്ച്. മുഹമ്മദ് കോയയെ നിയമസഭയിലത്തെിച്ച മണ്ഡലമെന്ന ഖ്യാതിയില്‍നിന്ന് തുടങ്ങുന്നു അത്. യു.എ. ബീരാനും ഇ. അഹമ്മദും സീതിഹാജിയും എല്ലാം വിജയക്കൊടി പാറിച്ച മണ്ഡലത്തില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി രണ്ടുതവണ എം.എല്‍.എയായി. 9433 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് രണ്ടത്താണി 2011ല്‍ വിജയിച്ചത്.
4918 വോട്ടിന് വിജയിച്ച വി. അബ്ദുറഹ്മാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് വന്നത്. അണികള്‍ ‘മാമന്‍’ എന്നു വിളിക്കുന്ന ഇദ്ദേഹം കെ.പി.സി.സി അംഗമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ഐ.എന്‍.ടി.യു.സി യൂത്ത്വിങ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാനാണ്. ഇതെല്ലാം തുണച്ചെങ്കിലും വന്‍ പ്രചാരണത്തിന്‍െറ പൊലിമ ഇവിടെ നേരത്തേ കാണാമായിരുന്നു.
അട്ടിമറി ലീഗില്‍ മാത്രമല്ല കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിലും അലയൊലി സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.