ഭാരതപ്പുഴ മലിനീകരണം: വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

കൊച്ചി: ഭാരതപ്പുഴ മലീനീകരണം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്‍െറ ഉത്തരവ്. ഭാരതപ്പുഴ മലിനീകരണം സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ സ്വീകരിച്ച കേസിലാണ് ജസ്റ്റിസ് സ്വതന്ദര്‍ കുമാര്‍ ചെയര്‍മാനായ ബെഞ്ചിന്‍െറ ഉത്തരവ്.

ദേശീയ-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ ഓരോ അംഗം, കൊച്ചി സര്‍വകലാശാലാ വി.സി നിശ്ചയിക്കുന്ന ഒരു വിദഗ്ധാംഗം എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കാനാണ് സര്‍ക്കാറിനോടുള്ള ഉത്തരവ്. ഈ സമിതി 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കി ചീഫ് സെക്രട്ടറിക്ക് നല്‍കണം. ചീഫ് സെക്രട്ടറി വിശദീകരണമുള്‍പ്പെടെ ഈ റിപ്പോര്‍ട്ട് സര്‍ക്യൂട്ട് ബെഞ്ചിന് സമര്‍പ്പിക്കണം.

ഭാരതപ്പുഴയുടെ പുനരുദ്ധാരണത്തിനുവേണ്ടിയുള്ള 76 കോടിയുടെ പദ്ധതി ഇപ്പോഴും കടലാസിലാണെന്നും തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളുടെ കുടിവെള്ളസ്രോതസുകൂടിയായ ഭാരതപ്പുഴയുടെ നാശം തടയണമെന്നും ആവശ്യപ്പെടുന്ന  വാര്‍ത്തകളാണ് ട്രൈബ്യൂണല്‍ കേസായി പരിഗണിച്ചത്. കോളിഫോം ബാക്ടീരിയയുടെ അളവ് ഭാരതപ്പുഴയില്‍ വര്‍ധിച്ചുവെന്നതുള്‍പ്പെടെ വിവരങ്ങളായിരുന്നു മാധ്യമങ്ങളില്‍ വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT