സിനിമക്കമ്പക്കാരന് ഇനി മന്ത്രിയുടെ തിരക്ക്

ആലപ്പുഴ: പാട്ടും വായനയും സിനിമക്കമ്പവും പൊതുപ്രവര്‍ത്തകര്‍ക്ക് കൊണ്ടുനടക്കാന്‍ എങ്ങനെ സമയം കിട്ടും. എന്നാല്‍, നിയുക്ത മന്ത്രി പി. തിലോത്തമന് അത് എന്നും ആഹ്ളാദം നല്‍കുന്ന നിമിഷങ്ങളാണ്. മലയാളം പാട്ടുകള്‍ മാത്രമല്ല ഹിന്ദി പാട്ടുകളും തിലോത്തമന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍െറ മനസ്സിനെ തലോടുന്നു. ചേര്‍ത്തല കുറുപ്പംകുളങ്ങര വട്ടത്തറയില്‍ പരേതനായ പരമേശ്വരന്‍െറയും ഗൗരിയുടെയും മകനാണ് തിലോത്തമനെന്ന അമ്പത്തിയെട്ടുകാരന്‍. കുടുംബസമേതം ഇപ്പോള്‍ കുറുപ്പന്‍കുളങ്ങര ഉഷസിലാണ് താമസം.

മാരാരിക്കുളം വടക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സായ ഭാര്യ ഉഷ അവിടെ ജോലിചെയ്യുന്നതിനിടെയാണ് ഭര്‍ത്താവ് മന്ത്രിയാകാന്‍ പോകുന്ന വിവരം അറിയുന്നത്. തിലോത്തമന്‍ തന്നെയാണ് ആ വിവരം അറിയിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് ഉഷ അവിടെവെച്ചുതന്നെ മധുരം നല്‍കി. പിന്നീട് വീട്ടിലേക്ക് ആശംസാപ്രവാഹമായിരുന്നു. നാട്ടുകാരും അയല്‍വാസികളും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം വീട്ടിലേക്ക് ഓടിയത്തെി.

അച്ഛന്‍ മന്ത്രിയാകാന്‍ പോകുന്നതിന്‍െറ ആഹ്ളാദം മക്കളായ അമൃതയും അര്‍ജുനും എല്ലാവരുമായി പങ്കുവെച്ചു. തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച രാത്രി വൈകിയാണ് തിലോത്തമന്‍ വീട്ടിലത്തെിയത്. ചേര്‍ത്തല മണ്ഡലത്തില്‍ പ്രവര്‍ത്തകരെല്ലാം അതിനകം ആശംസാബോര്‍ഡുകള്‍ വെച്ചുകഴിഞ്ഞിരുന്നു. ഒരു സാധാരണക്കാരന്‍െറ മട്ടും ഭാവവുമാണ് തിലോത്തമനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.